ഇനി ചന്ദ്രനിലും കൃഷി ചെയ്യാം; ചന്ദ്രനിലെ മണ്ണിൽ ചെടികൾ വളർത്തി ശാസ്ത്രജ്ഞർ
text_fieldsഅമേരിക്കയുടെ ആർട്ടമിസ് ദൗത്യവും ചൈനയും റഷ്യയും ചേർന്ന് ലൂണാർ സ്റ്റേഷൻ നിർമിക്കാനുള്ള ദൗത്യവുമെല്ലാം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ്. ഭാവിയിൽ മനുഷ്യൻ ചന്ദ്രനിലേക്ക് കുടിയേറുകയാണെങ്കിൽ ചന്ദ്രനിൽ കൃഷിചെയ്യേണ്ടിവരും. ചന്ദ്രനിൽ കൃഷിചെയ്യുന്നത് അധികം വൈകാതെ തന്നെ യാഥാർഥ്യമാവുമെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള പുതിയവാർത്ത. അപ്പോളോ 11, 12, 17 ദൗത്യത്തിലൂടെ 50 വർഷങ്ങൾക്കുമുമ്പേ ചന്ദ്രനിൽ നിന്നും കൊണ്ടുവന്ന മണ്ണിൽ സസ്യത്തെ വളർത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
റിഗോലിത്ത് എന്നാണ് ചന്ദ്രനിലെ മണ്ണ് അറിയപ്പെടുന്നത്. യൂറേഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന അർബിഡോപിസ് താലിയാന എന്ന ചെടിയാണ് ഫലപുഷ്ടി തീരെ കുറഞ്ഞ ചാന്ദ്രമണ്ണിൽ ശാസ്ത്രജ്ഞർ വളർത്തിയെടുത്തത്. ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ അപൂർവ നോട്ടം കൈവരിച്ചത്.
ഓരോ ചെടിക്കും ഒരു ഗ്രാം റിഗോലിത്ത് വീതമാണ് നൽകികയത്. മണ്ണിൽ വിത്തുകളിട്ട് വെള്ളവും വളവും നൽകി ട്രേകൾ ടെറാറിയം ബോക്സിലാക്കി ഒരുമുറിയിൽ സൂക്ഷിക്കുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് ചെടി വളരാനാരംഭിച്ചെന്നും 20 ദിവസത്തിന് ശേഷം നടത്തിയ ആർ.എൻ.എ പരിശോധനയിൽ വരണ്ട ഇടങ്ങളിൽ അർബിഡോപ്സിനുണ്ടാവുന്ന ആർ.എൻ.എയ്ക്കു സമാനമാണ് പരീക്ഷണത്തിലൂടെ വളർത്തിയെടുത്ത ആർ.എൻ.എ എന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
ഈ കണ്ടുപിടുത്തം ചാന്ദ്രപര്യവേഷണങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും പ്രതികൂല സാഹചര്യങ്ങൾ ചെടികളെങ്ങനെ അതിജീവിക്കുന്നു എന്ന് മനസിലാക്കാൻ സഹായിക്കുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.