വിക്ഷേപിച്ച് 73 സെക്കൻഡിനകം തകർന്ന ചലഞ്ചറിന്റെ അവശിഷ്ടം 36 വർഷത്തിന് ശേഷം കണ്ടെത്തി ഹിസ്റ്ററി ചാനൽ
text_fieldsവാഷിങ്ടൺ: വിക്ഷേപിച്ച് 73 സെക്കൻഡിനകം തകർന്ന ചലഞ്ചർ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടം കണ്ടെത്തി ഹിസ്റ്ററി ചാനൽ. 1986ൽ നാസ വിക്ഷേപിച്ച പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നു വീഴുകയായിരുന്നു. 25 വർഷത്തിനിടെ ഇതാദ്യമായാണ് ചലഞ്ചറിന്റെ അവശിഷ്ടം ലഭിക്കുന്നത്.
ബർമുഡ ട്രയാംഗിളിനെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെയാണ് ഹിസ്റ്ററി ചാനൽ പ്രവർത്തകർ ബഹിരാകാശപേടകത്തിന്റെ അവശിഷ്ടം കണ്ടെത്തുന്നത്. രണ്ട് നീന്തൽവിദഗ്ധരാണ് ബഹിരാകാശപേടകത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. ഇത് ബഹിരാകാശപേടകത്തിന്റെ ഭാഗമാണോയെന്ന് ഉറപ്പിക്കാനാവില്ലെന്നും അതിന് നാസയുമായി ബന്ധപ്പെടണമെന്നും ഹിസ്റ്ററി ചാനൽ പ്രവർത്തകർ പറയുന്ന ഒരു വിഡിയോയും പുറത്തു വന്നിട്ടുണ്ട്. വിഡിയോ കണ്ട നാസ ഇത് ചലഞ്ചർ ബഹിരാകാശപേടകത്തിന്റെ ഭാഗങ്ങളാണെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ നാസ തയാറായിട്ടില്ല. പുതിയതായി കണ്ടെത്തിയത് ചലഞ്ചറിന്റെ ഏത് ഭാഗമാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 1986ൽ നാസ വിക്ഷേപിച്ച ചലഞ്ചർ ബഹിരാകാശപേടകം വിക്ഷേപിച്ച് 73 സെക്കൻഡിനകമാണ് തകർന്നടിയുകയായിരുന്നു. അപകടത്തിൽ ഏഴോളം പേർ മരിച്ചിരുന്നു. 1996ലാണ് ബഹിരാകാശപേടകത്തിന്റെ ആദ്യഭാഗം കണ്ടെത്തുന്നത്. ഇതിനുശേഷം ഇതാദ്യമായാണ് ചലഞ്ചറിന്റെ ഇത്രയും വലിയ അവശിഷ്ടം കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.