ആകാശത്ത് ‘പിങ്ക് നിറത്തിൽ’ പറക്കും തളിക പോലെ മേഘം; ചിത്രങ്ങളും വിഡിയോകളും വൈറൽ
text_fieldsതുർക്കിയിലെ ബർസ അടക്കമുള്ള ചില നഗരങ്ങളിലാണ് അവിശ്വസനീയമായ മേഘ രൂപീകരണം ദൃശ്യമായത്. പറക്കും തളിക പോലിരുന്ന മേഘം ആളുകളിൽ ആശ്ചര്യമുണ്ടാക്കി. ചിത്രങ്ങളും വിഡിയോകളും പകർത്തി പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
സൂര്യോദയസമയത്ത് പ്രത്യക്ഷപ്പെട്ട മേഘത്തിന്റെ മധ്യഭാഗത്ത് ഒരു വലിയ ദ്വാരം പോലെ ദൃശ്യമായിരുന്നു. ഒരു മണിക്കൂറോളം ആ മേഘ പടലം കേടുകൂടാതെ നിൽക്കുകയും ചെയ്തു.
നക്ഷത്ര നിരീക്ഷകരെയടക്കം അമ്പരപ്പിച്ച ആ കാഴ്ച, ‘ലെന്റിക്കുലാർ ക്ലൗഡ്സ് (lenticular clouds)’ എന്ന പ്രതിഭാസമാണെന്നാണ് റിപ്പോർട്ടുകൾ. വിചിത്രമായ മേഘത്തിന്റെ നിറം, ഓറഞ്ചിൽ നിന്ന് മഞ്ഞയിലേക്കും പിന്നീട് പിങ്ക് നിറമായും മാറി. ബർസയിലെ ആകാശത്തിൽ പിറവി കൊണ്ട് അപൂർവ്വ ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.