'സൂര്യ റാണി' മരിയ ടെൽക്കസിന് ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് ഗൂഗ്ൾ
text_fieldsസൗരോർജ്ജത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ നിർണായ സംഭാവനകൾ നൽകിയ ഹംഗേറിയൻ ശാസ്ത്രജ്ഞ മരിയ ടെൽക്കസിന് 112ാം ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് ഗൂഗ്ൾ. മനോഹരമായ ഡൂഡ് ലാണ് മരിയ ടെൽക്കൽസിനോടുള്ള ആദര സൂചകമായി ഗൂഗ്ൾ ഒരുക്കിയിരിക്കുന്നത്. മനുഷ്യജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവ് സൂര്യനുണ്ടെന്ന് ശക്തമായി വിശ്വസിച്ച ഇവർ സൗരോർജവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കുമായി തന്റെ ജീവിതം സമർപ്പിച്ചു. അതുകൊണ്ടുതന്നെ 'സൂര്യ റാണി' എന്നാണ് ജൈവഭൗതിക ശാസ്ത്രജ്ഞയായ മരിയ ടെൽക്കസ് അറിയപ്പെടുന്നത്.
1900ൽ ഹങ്കറിയിലെ ബുഡാപെസ്റ്റിലാണ് മരിയ ടെക്കൽസ് ജനിച്ചത്. 1920ൽ ബിരുദവും 1924ൽ പി.എച്ച്.ഡിയും നേടി. 1937 അമേരിക്കൻ പൗരത്വം സ്വീകരിച്ച ഇവർ മസാച്യുസറ്റ്സ് യുനിവേഴ്സിറ്റി സൗരോർജ കമിറ്റിയിയുടെ ഭാഗമായി. രണ്ടാം ലോക മഹായുദ്ധ കാലത്ത് സൗരോർജം ഉപയോഗിച്ച് സമുദ്ര ജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കുന്നതിനുള്ള 'സോളാർ ഡിസ്റ്റിലർ' എന്ന സംവിധാനം വികസിപ്പിച്ചെടുത്തു. സമുദ്രത്തിൽ കുടുങ്ങിയ അനേകം നാവികരുടെ ജീവൻ രക്ഷിക്കുന്നതിന് ഇത് കാരണമായി.
സാധാരണക്കാർക്കായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റൗകൾ നിർമിക്കുന്നതിനായുള്ള ഗവേഷണത്തിൽ ഏർപ്പെടുകയും സോളാർ ഹീറ്റിംങ് സിസ്റ്റം രൂപ കൽപന ചെയ്യുകയും ചെയ്തു. 1952ൽ 'സൊസൈറ്റി ഓഫ് വിമൻ എഞ്ചിനീയേഴ്‌സ് അച്ചീവ്‌മെന്റ് അവാർഡ്' ലഭിച്ചു. 20 പേറ്റന്‍റുകളും മരിയ ടെൽക്കസിന്‍റെ പേരിലുണ്ട്. 95ാം വയസിൽ ഈ ശാസ്ത്ര പ്രതിഭ ലോകത്തോട് വിട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.