എൻ.വി.എസ്-വണ്ണുമായി ജി.എസ്.എൽ.വി ഇന്ന് കുതിക്കും
text_fieldsബംഗളൂരു: ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവികിന്റെ (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) പ്രവർത്തന തുടർച്ചക്കായി എൻ.വി.എസ്- വൺ ഐ.എസ്.ആർ.ഒ ബഹിരാകാശത്തെത്തിക്കുന്നു.എൻ.വി.എസ്- 01 ദൗത്യവുമായി ജി.എസ്.എൽ.വി തിങ്കളാഴ്ച രാവിലെ 10.32ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരും. നാവിക് ഉപഗ്രഹങ്ങളുടെ രണ്ടാം തലമുറയിൽ ആദ്യത്തേതാണ് 2.23 ടൺ ഭാരമുള്ള എൻ.വി.എസ്- 01.
എൽ വൺ, എൽ ഫൈവ്, എസ് ബാൻഡ് എന്നീ പേലോഡുകൾക്കൊപ്പം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുബിഡിയം ആറ്റമിക് ക്ലോക്കും ഈ ഉപഗ്രഹം വഹിക്കും. വിക്ഷേപണത്തിൽ ആദ്യമായാണ് ഇതുപയോഗിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
മുമ്പുള്ള വിക്ഷേപണങ്ങളിൽ സമയവും സ്ഥലവും കുറിക്കാൻ ഇറക്കുമതി ചെയ്ത റുബിഡിയം ആറ്റമിക് ക്ലോക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, അഹ്മദാബാദ് കേന്ദ്രമായുള്ള സ്പേസ് ആപ്ലിക്കേഷൻ സെന്റർ രൂപകൽപന ചെയ്ത ഉപകരണമാണ് എൻ.വി.എസ്-01ൽ ഉപയോഗിക്കുന്നത്. 12 വർഷമാണ് എൻ.വി.എസ്- 01ന്റെ കാലാവധി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.