ഐ.എസ്.ആർ.ഒ ആസ്ഥാനം സന്ദർശിച്ച് ‘നിസാറി’നെ വീക്ഷിച്ച് നാസ മേധാവി
text_fieldsയുഎസും ഇന്ത്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ വലിയ ഉദാഹരണമാണ് നിസാർ ദൗത്യമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി (നാസ) അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ. നാസയുടെയും ഐ.എസ്.ആർ.ഒയുടെയും സംയുക്ത ഭൗമനിരീക്ഷണ ദൗത്യമായ ‘നിസാർ ബഹിരാകാശ പേടകം’ 2024ൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. ‘നാസ ഐ.എസ്.ആർ.ഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ’ എന്നതിന്റെ ചുരുക്കപ്പേരാണ് നിസാർ.
ശാസ്ത്ര ഗവേഷണ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനായി ഇന്ത്യയും യു.എ.ഇയും സന്ദർശിക്കുന്ന നാസ അഡ്മിനിസ്ട്രേറ്റർ തിങ്കളാഴ്ചയായിരുന്നു രാജ്യത്തെത്തിയത്. ബഹിരാകാശത്തേക്ക് പറന്ന ആദ്യ ഇന്ത്യക്കാരനായ രാകേഷ് ശർമയുമായി ബിൽ നെൽസൺ ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബഹിരാകാശ പര്യവേക്ഷണത്തിനായി രാജ്യങ്ങള്‍ ചേരുമ്പോള്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്‌നോളജിക്കല്‍ മ്യൂസിയത്തില്‍ നടന്ന 'റീച്ചിങ് ഫോര്‍ ദ സ്റ്റാര്‍സ്: എ കോണ്‍വര്‍സേഷന്‍ വിത്ത് നാസ ആന്റ് ഐ.എസ്.ആര്‍' എന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നെൽസൺ.
നിസാറില്‍ നിന്നുള്ള വിവരങ്ങൾ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രകൃതി വിഭവങ്ങളും, ദുരന്തങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായകമാകുമെന്നും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലവും വേഗതയും മനസ്സിലാക്കാനാവുന്ന വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് നല്‍കാനും അതിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, നാസ അഡ്മിനിസ്‌ട്രേറ്ററും ഐ.എസ്.ആർ.ഒ ചെയർമാൻ സോമനാഥും യു.ആർ റാവു സാറ്റലൈറ്റ് സെന്റർ (യു.ആർ.എസ്.സി) സന്ദർശിച്ച് ഐ.എസ്.ആർ.ഒ, നാസ/ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെ.പി.എൽ) എന്നിവിടങ്ങളിൽ നിന്നുള്ള എൻജിനീയർമാരുടെ പങ്കാളിത്തത്തോടെ അന്തിമ സംയോജനത്തിനും പരീക്ഷണ പ്രവർത്തനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന നിസാർ ഉപഗ്രഹം വീക്ഷിച്ചിരുന്നു. യു.ആർ.എസ്.സിയിൽ പ്രവർത്തിക്കുന്ന നാസ/ജെ.പി.എൽ എഞ്ചിനീയർമാരുമായും നെൽസൺ സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.