സൂചിയില്ലാ സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐ.ഐ.ടി
text_fieldsമുംബൈ: സൂചി കുത്തലിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐ.ഐ.ടി. എയ്റോസ്പേസ് എൻജിനീയറിങ് അടിസ്ഥാനപ്പെടുത്തിയുള്ള ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല. ശരീരത്തിലേക്ക് തുളച്ചുകയറുന്നതിന് പകരം
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദ തരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്സ്) സിറിഞ്ചിലെ മരുന്ന് ശരീരത്തിൽ പ്രവേശിക്കുന്നത്. യഥാർഥത്തിൽ തലമുടിയുടെ വീതിയുള്ള ചെറിയ മുറിവ് ഉണ്ടാകുന്നുവെങ്കിലും അത് വേദനയുണ്ടാക്കുന്നില്ല. ബാൾ പോയന്റ് പേനയേക്കാൾ അൽപംകൂടി നീളംകൂടിയതാണ് പുതിയ സിറിഞ്ച്. ഇതിന്റെ ഒരുഭാഗത്ത് സമ്മർദമേറിയ നൈട്രജൻ വാതകമാണ് ഉപയോഗിക്കുന്നത്. സമ്മർദത്തിലൂടെ മരുന്ന് ശരീരത്തിലേക്ക് കയറുമ്പോൾ കുത്തിവെച്ചതായി അറിയുകപോലുമില്ല. അതേസമയം, ‘ഷോക്ക് സിറിഞ്ച്’ ഉടൻ വിപണിയിൽ എത്താൻ സാധ്യതയില്ല. എലികളിൽ പരീക്ഷിച്ച് വിജയിച്ചെങ്കിലും മനുഷ്യരിൽ പരീക്ഷിച്ച് വേണ്ട മാറ്റം വരുത്തുകയും നിയന്ത്രണ അതോറിറ്റികളുടെ അംഗീകാരം ലഭിക്കുകയും വേണം. താങ്ങാൻ കഴിയുന്ന വിലയിൽ ലഭ്യമാക്കാനും കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.