സാങ്കേതിക കൈമാറ്റത്തിന് വാതിൽ തുറന്ന് ഇന്ത്യയും കുവൈത്തും
text_fieldsകുവൈത്ത് സിറ്റി: സാങ്കേതിക കൈമാറ്റത്തിന് വാതിലുകൾ തുറന്ന് ഇന്ത്യയും കുവൈത്തും. കുവൈത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യ-കുവൈത്ത് ഇൻഫർമേഷൻ ടെക്നോളജി കോൺഫറൻസ് ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പായി.
കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി), നാസ്കോം എന്നിവയുമായി സഹകരിച്ചാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. കോൺഫറൻസിന്റെ ഭാഗമായി ഐ.ടി.ഇ.എസ് മേഖലയിലെ വിവിധ കമ്പനികളിലെ പ്രതിനിധികള്‍ കുവൈത്തിലെത്തിയിരുന്നു.
സിട്രാ ചെയർമാൻ, ഐ.ടി കേന്ദ്ര ഏജൻസി ഡെപ്യൂട്ടി ജനറൽ ഡോ. അമ്മാർ അൽ ഹുസൈനി, കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) എം.ഡി ബദർ അൽ അത്തർ, അനുബന്ധ കമ്പനികളുടെ പ്രതിനിധികൾ എന്നിവരുമായി കുവൈത്തിലെത്തിയ ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തി.
ടെക്നോളജി സൊല്യൂഷനുകൾ, എ.ഐ, ബ്ലോക്ക്ചെയിൻ, മറ്റ് ഐ.ടി അനുബന്ധ മേഖലകൾ എന്നിവയിൽ ഇന്ത്യൻ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്തലും ഇന്ത്യ-കുവൈത്ത് സഹകരണം തുടരുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചകളിൽ ചർച്ചയായി.
ഐ.ബി.പി.സി പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. ക്രൗണ്‍ പ്ലാസയില്‍ നടന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള ഐ.ടി കമ്പനി പ്രതിനിധികൾ, ഇന്ത്യന്‍ ബിസിനസ് ഉടമകളും പങ്കെടുത്തു. ഐ.ടി രംഗത്തെ ഇന്ത്യയുടെ വളര്‍ച്ച കുവൈത്തിന് പരിചയപ്പെടുത്താന്‍ ഇത്തരം ഒത്തുചേരലുകള്‍ക്ക് കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക പറഞ്ഞു. നാസ്കോം സമ്മേളനഭാഗമായി ബ്രോഷര്‍ പുറത്തിറക്കി.
ഐ.ബി.പി.സി വൈസ് ചെയര്മാന് കൈസര്‍ ഷാക്കിര്‍, ജോ.സെക്രട്ടറി കെ.പി. സുരേഷ് എന്നിവരും ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. കോൺഫറൻസിന്റെ ഭാഗമായി ഇന്ത്യൻ എംബസി ഐ.ടി സഹകരണ സാധ്യതകളെ കുറച്ച പാനൽ ചർച്ചയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.