Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഒമ്പത് ഉപഗ്രഹങ്ങളുമായി...

ഒമ്പത് ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി-സി54 വിക്ഷേപണം വിജയം

text_fields
bookmark_border
pslv c540
cancel

ബംഗളൂരു: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ്- മൂന്ന് (ഇ.ഒ.എസ്-ആറ്) അടക്കം ഒമ്പതു ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി- 54ന്റെ വിജയക്കുതിപ്പ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് ശനിയാഴ്ച രാവിലെ 11.56ന് ബഹിരാകാശത്തേക്ക് കുതിച്ച പേടകം 11.17 മിനിറ്റ് പിന്നിട്ടതോടെ 742 കിലോമീറ്റർ ഉയരെ ഓഷ്യൻസാറ്റ് -മൂന്നിനെ ഒന്നാം ഭ്രമണപഥത്തിൽ എത്തിച്ചു.

ഉപഗ്രഹം പ്രവർത്തനക്ഷമമായതായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. പി.എസ്.എൽ.വി സി- 54 ലെ പ്രൊപൽഷൻ ബേ റിങ്ങിലെ ഒ.സി.ടി സംവിധാനം ഉപയോഗിച്ച് റോക്കറ്റിന്റെ സഞ്ചാരപഥം താഴ്ത്തി പിന്നീട് ഒരു മണിക്കൂറിനുള്ളിൽ മറ്റു എട്ട് നാനോ ഉപഗ്രഹങ്ങളും അതത് ഭ്രമണപഥങ്ങളിലെത്തിച്ചു. സമുദ്ര നിരീക്ഷണം ലക്ഷ്യമാക്കിയുള്ള ഓഷ്യൻസാറ്റ് സീരീസിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഓഷ്യൻസാറ്റ്- മൂന്ന് (ഇ.ഒ.എസ് -ആറ്).

മെച്ചപ്പെട്ട പേ ലോഡ് സംവിധാനവും ആപ്ലിക്കേഷനും ഉൾക്കൊള്ളുന്ന ഈ ഉപഗ്രഹം ഓഷ്യൻ സാറ്റ് -രണ്ടിന്റെ പ്രവർത്തനത്തിന് തുടർച്ച ഉറപ്പുവരുത്തും. ഓഷ്യൻസാറ്റ് -മൂന്നിനു പുറമെ, ഭൂട്ടാനിൽനിന്നുള്ള ആദ്യ സമ്പൂർണ ഉപഗ്രഹമായ ഭൂട്ടാൻസാറ്റ്, ധ്രുവ സ്‍പേസിന്റെ തൈബോൾട്ട് എന്ന രണ്ട് ഉപഗ്രഹങ്ങൾ, സ്‍പേസ് ഫ്ലൈറ്റ് യു.എസ്.എയുടെ അസ്ട്രോകാസ്റ്റ് എന്ന പേരിലുള്ള നാല് ഉപഗ്രഹങ്ങൾ, പിക്സലിന്റെ ആനന്ദ് എന്നിവയാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROPSLV-C54
News Summary - India successfully launches PSLV-C54 mission with nine satellites into space
Next Story