രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ
text_fieldsഅയോധ്യയിലെ രാമക്ഷേത്രത്തിന്റെ ‘പ്രാണ-പ്രതിഷ്ഠ’ ചടങ്ങ് നാളെയാണ് നടക്കുന്നത്. ഏഴായിരത്തിലധികം വി.വി.ഐ.പി പ്രതിനിധികളെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണിച്ചതിനാൽ ക്ഷേത്രത്തിലെ അവസാനഘട്ട ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചടങ്ങിന് മുന്നോടിയായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രങ്ങളിൽ, അയോധ്യയുടെ മധ്യഭാഗത്തായി നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രവും പരിസരവും കാണാം. അയോധ്യ ധാം റെയിൽവെ സ്റ്റേഷനും സരയൂ നദിയും ചിത്രത്തിൽ കാണാം.
ഡിസംബർ 16 ന് കാർട്ടോസാറ്റിൽ നിന്ന് എടുത്ത ചിത്രങ്ങൾ ഐ.എസ്.ആർ.ഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (എൻ.ആർ.എസ്.സി) പ്രോസസ്സ് ചെയ്യുന്നു. ഇൻ-ഓർബിറ്റ് സ്റ്റീരിയോ ഇമേജുകൾ നൽകാൻ കഴിവുള്ള ഒരു വിദൂര സംവേദന ഉപഗ്രഹമാണ് കാർട്ടോസാറ്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പ്രമുഖരാണ് തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ സാക്ഷിയാകാനെത്തുന്നത്. അമിതാബ് ബച്ചൻ, രജനികാന്ത്, മുകേഷ് അംബാനി, ഗൗതം അദാനി, എം.എസ് ധോണി തുടങ്ങി എല്ലാ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.