Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഅടുത്ത മൂന്ന്​...

അടുത്ത മൂന്ന്​ മാസത്തിൽ അഞ്ച്​ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്​.ആർ.ഒ

text_fields
bookmark_border
അടുത്ത മൂന്ന്​ മാസത്തിൽ അഞ്ച്​ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്​.ആർ.ഒ
cancel

ന്യൂഡൽഹി: അടുത്ത മൂന്ന്​ മാസത്തിനുള്ളിൽ അഞ്ച്​ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്​.ആർ.ഒ. പുതിയ ചെയർമാൻ ഡോ.എസ്​.സോമനാഥാണ്​ ഉപഗ്രഹ വിക്ഷേപണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്​. നേരത്തെ കോവിഡിനെ തുടർന്ന്​ ഐ.എസ്​.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക്​ വേഗത കുറഞ്ഞിരുന്നു.

റിസാറ്റ്​-1A പി.എസ്​.എൽ.വി C5-2 ഫെബ്രുവരിയിൽ വിക്ഷേപിച്ചാവും ഐ.എസ്​.ആർ.ഒ സാറ്റ്​ലൈറ്റ്​ വിക്ഷേപണങ്ങൾക്ക്​ തുടക്കമിടുക. തുടർന്ന്​ ഓഷ്യൻസാറ്റ്​-3യും ഐ.എൻ.എസ്​ 2B ആനന്ദ്​ പി.എസ്​.എൽ.വി C-53യും മാർച്ചിൽ വിക്ഷേപിക്കും. എസ്​.എസ്​.എൽ.വി-D1 മൈക്രോ സാറ്റ്​ ഏപ്രിലിലും വിക്ഷേപിക്കുമെന്ന്​ ഐ.എസ്​.ആർ.ഒ അറിയിച്ചു​.

കോവിഡിനെ തുടർന്ന്​ മന്ദഗതിയിലായ ഗംഗൻയാൻ മിഷൻ ഇനി കൂടുതൽ വേഗത കൈവരുമെന്നും ഐ.എസ്​.ആർ.ഒ ചെയർമാൻ അറിയിച്ചു. ശാസ്​ത്ര-സാ​ങ്കേതിക മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങുമായി ഇതുസംബന്ധിച്ച്​ ചർച്ച നടത്തിയെന്നും അദ്ദേഹം എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്​തുവെന്നും ഐ.എസ്​.ആർ.ഒ ചെയർമാൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroSatlite
News Summary - Isro to launch five satellites in three months, Somnath says Gaganyaan mission back on track
Next Story