Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightആദ്യകാല ഗാലക്സികൾ...

ആദ്യകാല ഗാലക്സികൾ കണ്ടെത്തി ജയിംസ് വെബ്

text_fields
bookmark_border
James Webb Space Telescope
cancel

കേപ് കനാവറൽ: ഹബിളിന്റെ കണ്ണിൽപെടാത്ത ശോഭയേറിയ ആദ്യകാല ഗാലക്സികൾ (നക്ഷത്രസമൂഹം) കണ്ടെത്തി നാസയുടെ ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. പ്രപഞ്ചം രൂപംകൊണ്ട മഹാവിസ്ഫോടനത്തിന് 35 കോടി വർഷങ്ങൾക്ക് ശേഷം ഈ ഗാലക്സികളിലൊന്ന് രൂപപ്പെട്ടിരിക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു.

ഇത് സ്ഥിരീകരിച്ചാൽ ഹബിൾ ബഹിരാകാശ ദൂരദർശിനി തിരിച്ചറിഞ്ഞ ഏറ്റവും വിദൂര ഗാലക്സി പഴങ്കഥയാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ അറിയിച്ചു. ഹാർവഡ്-സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ രോഹൻ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘം പുതിയ കണ്ടെത്തലുകൾ ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മഹാവിസ്ഫോടനത്തിന് 45 കോടി വർഷങ്ങൾക്കു ശേഷം രൂപംകൊണ്ട ഗാലക്സിയെക്കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:James Webb Space Telescopegalaxies
News Summary - James Webb discovered the earliest galaxies
Next Story