അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അംഗീകാരം നേടി ജയലക്ഷ്മിയുടെ കണ്ടെത്തൽ
text_fieldsകൊട്ടാരക്കര: ഈ വർഷത്തെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പുരസ്കാരം ഇന്ത്യയിലെത്തിച്ച് കരീപ്ര തളവൂർക്കോണം സ്വദേശിയായ ഗവേഷക വിദ്യാർഥിയുടെ കണ്ടെത്തൽ. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ ഗവേഷകയായ തളവൂർക്കോണം വിജയഭവനിൽ (പുല്ലാണിശ്ശേരി) വി.എസ്. ജയലക്ഷ്മിയാണ് പോൾ ഡബ്ലിവൈറ്റ് ഇന്റർനാഷനൽ ട്രാവൽ അവാർഡിന് അർഹയായത്.
ഗർഭ സമയത്ത് അമ്മക്കുള്ള കൊളസ്ട്രോൾ കുട്ടികളിലേക്കും പകരാനുള്ള സാധ്യതക്ക് ശാസ്ത്രീയ അടിത്തറ പകരുന്നതായിരുന്നു കണ്ടെത്തൽ.
ഓരോ വർഷവും മികച്ച കണ്ടെത്തൽ നടത്തിയ ഒരു രാജ്യത്തെ മാത്രമാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ മുൻ പ്രോഗ്രാം സയന്റിസ്റ്റായ ഡോ. സൂര്യ രാമചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ജയലക്ഷ്മിയുടെ ഗവേഷണം.
മിൽമയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനും മുൻ കരീപ്ര ഗ്രാമപഞ്ചായത്തംഗവുമായ സി. വിജയകുമാറിന്റെയും റിട്ട. അധ്യാപിക എൽ. സുഗതകുമാരിയുടെയും മകളാണ്. സഹോദരി: ഭാഗ്യലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.