അടുത്ത ഒരു വർഷം ഇവർ ചൊവ്വയിലാണ് ജീവിക്കുക; ജൂൺ അവസാനം ദൗത്യം തുടങ്ങും
text_fieldsചൊവ്വ ഗ്രഹത്തിൽ ജീവിക്കുക എന്നത് കനേഡിയൻ ബജോളജിസ്റ്റായ കെല്ലി ഹാസ്റ്റന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. അത് സഫലമാകാനൊരുങ്ങുകയാണ്. ഒരു വർഷത്തോളം ചൊവ്വയിൽ ചെലവഴിക്കുന്ന ദൗത്യത്തിന്റെ തയാറെടുപ്പിലാണ് കെല്ലി. തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ജൂൺ അവസാനം ഹൂസ്റ്റണിലെ മാർഷ്യൻ ഹാബിറ്റാറ്റിൽ നിന്ന് കെല്ലിയടക്കം നാലുപേർ ചൊവ്വയിലേക്ക് തിരിക്കും. അതുകഴിഞ്ഞുള്ള 12 മാസം അവരുടെ വീട് ചുവന്ന ഗ്രഹമായിരിക്കും. അതിന്റെ ആകാംക്ഷയിലാണ് കെല്ലി ഇപ്പോൾ.
''ഇപ്പോൾ തന്നെ ഞങ്ങൾ ചൊവ്വയിലാണെന്ന് കരുതിയാണ് ഇവിടെ ജീവിക്കുന്നത്. വലിയ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്.ഇപ്പോഴും വിശ്വാസം വന്നിട്ടില്ല.''-52കാരിയായ കെല്ലി പറഞ്ഞു.
വളരെ ശ്രദ്ധാപൂർവമാണ് നാസ ഒരു വർഷം നീളുന്ന ചൊവ്വ ദൗത്യത്തിനായി ആളുകളെ തെരഞ്ഞെടുത്തത്. വളരെയേറെ കൗതുകങ്ങൾ കാത്തിരിക്കുന്നുണ്ടെങ്കിലും അതിനൊപ്പം പ്രശ്നങ്ങളും യാത്രക്കാൻ നേരിടേണ്ടി വരും. ഉപകരണങ്ങൾ എപ്പോൾ വേണമെങ്കിലും തകരാറിലാകാം. അതുപോലെ ചുവന്ന ഗ്രഹത്തിൽ വെള്ളവും ഭക്ഷണവുമില്ലാതെ കഴിയേണ്ടി വരും. ആശയ വിനിമയത്തിനും കാലതാമസം നേരിടും. ഇത്തരം വെല്ലുവിളികൾ മുന്നിലുണ്ടെങ്കിലും തരണം ചെയ്യാമെന്ന ആത്മവിശ്വാസത്തിലാണ് യാത്രക്കൊരുങ്ങുന്നതെന്നും കെല്ലി തുടർന്നു.
കിടപ്പുമുറികളും, ജിമ്മും, വിശ്രമമുറിയും ഭക്ഷണസാധനങ്ങൾ കൃഷി ചെയ്യാനുള്ള ഭാഗങ്ങളടക്കമുള്ള സൗകര്യങ്ങളടങ്ങിയ ആവാസവ്യവസ്ഥയാണ് യാത്രികർക്കായി നാസ ഒരുക്കിയത്. ഈ 3ഡി പ്രിന്റഡ് ആവാസവ്യവസ്ഥക്ക് 1700 ചതുരശ്ര അടി വരും. ചൊവ്വയുടെ ഭൂപ്രകൃതിപോലെ തോന്നിക്കാൻ ചുവന്ന മണ്ണ് കൊണ്ട് അലങ്കരിച്ചിട്ടുണ്ട് ഒരു ഭാഗം. നാലംഗസംഘത്തിൽ ഒരു എൻജിനീയർ, ഡോക്ടർ, നഴ്സ് എന്നിവരുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ഇവരെല്ലാം പരിചയപ്പെടുന്നത് തന്നെ.
രണ്ടു സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് സംഘത്തിലുള്ളത്. നഥാൻ ജോൺസൺ ആണ് മെഡിക്കൽ ഓഫിസർ. റോസ് ബ്രോക്വെല്ലാണ് എൻജിനീയർ. മനുഷ്യനെ പിടികൂടുന്ന രോഗങ്ങളുടെ മാതൃകകൾ നിർമിക്കുന്ന ഗവേഷണ ശാസ്ത്രജ്ഞയായ മിഷൻ കമാൻഡറാണ് കെല്ലി ഹാസ്റ്റൺ. കാനഡക്കാരിയാണെങ്കിലും യു.എസിലാണ് കെല്ലിയുടെ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.