''അന്ത്യനിമിഷം അടുത്തു... ഇതുവരെയുള്ള സേവനം പ്രയോജനമായെന്ന് കരുതുന്നു''-ചൊവ്വയിൽ തന്നെ മൃതിയടയാനൊരുങ്ങി നാസയുടെ ഇൻസൈറ്റ് ലാൻഡർ
text_fieldsന്യൂയോർക്: ''എന്റെ അന്ത്യനിമിഷം അടുത്തു. ഇതുവരെ നൽകിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ഏറെ പ്രയോജനപ്പെട്ടുവെന്ന് കരുതുന്നു''-പ്രവർത്തനം അവസാനിക്കാൻ പോവുകയാണെന്ന് കാണിച്ച് ഇൻസൈറ്റ് ലാൻഡർ അയച്ച അവസാന സന്ദേശമാണിത്.
ചൊവ്വ പര്യവേഷണത്തിനായി 2018 നവംബറിലാണ് നാസ ഇൻസൈറ്റ് ലാൻഡറിനെ അയച്ചത്. പരമാവധി നാല് മുതൽ എട്ടാഴ്ച വരെ പ്രവർത്തിക്കാനുള്ള ഊർജം മാത്രമേ ലാൻഡറിലുള്ളൂ. പൊടിക്കാറ്റിനെ തുടർന്ന് ലാൻഡറിന് ഊർജം സ്വീകരിക്കുന്ന സോളാർ പാനലുകളിൽ പൊടി നിറഞ്ഞിരിക്കയാണ്. തുടർന്ന് ബാറ്ററിയിലെ ചാർജ് കുറഞ്ഞു. ഊർജം തീരുന്നതോടെ നാസക്ക് ലാൻഡറുമായുള്ള ബന്ധം വിഛേദിക്കപ്പെടും.
''ചൊവ്വയെ കുറിച്ചുള്ള പഠനം നാലു വർഷം പൂർത്തിയാകുന്ന്. ഞാൻ നിശ്ശബ്ദമാകുന്ന ദിവസം അടുത്തുകൊണ്ടിരിക്കയാണ്. എന്റെ അവസാനം അടുത്തിരിക്കയാണ്. ഇതുവരെ ഞാൻ ശേഖരിച്ച വിവരങ്ങൾ ശാസ്ത്രജ്ഞൻമാർക്ക് പരമാവധി പ്രയോജനപ്പെടുമെന്ന് കരുതുന്നു. ഇക്കാര്യം എന്റെ ടീം ഉറപ്പുവരുത്തിയിട്ടുണ്ട്''-ലാൻഡർ സന്ദേശത്തിൽ പറഞ്ഞു.
പ്രതീക്ഷിച്ചതിനെക്കാൾ മികച്ച രീതിയിലുള്ള വിജയമാണ് ഇൻസൈറ്റ് ലാൻഡർ നേടിയതെന്ന് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ബ്രൂസ് ബനേർട്ട് പറഞ്ഞു. ചൊവ്വയിലെ കാലാവസ്ഥ എന്നാൽ മഴയും മഞ്ഞുമല്ല, മറിച്ച് കാറ്റും പൊടിയുമാണെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെടുന്ന അവസരത്തിൽ ലാൻഡറിന്റെ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.