Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2023 8:39 AM GMT Updated On
date_range 1 Sep 2023 8:39 AM GMTചന്ദ്രൻ, ചൊവ്വ പര്യവേക്ഷണം; നാസ വളണ്ടിയർമാരെ തേടുന്നു
text_fieldsbookmark_border
വാഷിങ്ടൺ: 2024-ൽ ചന്ദ്രന്‍റെയും ചൊവ്വയുടെയും പര്യവേക്ഷണത്തിനായി നാസ വളണ്ടിയർമാരെ തേടുന്നു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാൻ ഈ സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുക്കും.
ഇതിനായി എൻജിനീയറിങ്, സയൻസ്, മെഡിസിൻ, ബഹിരാകാശ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രത്യേക വൈദഗ്ധ്യവും അറിവും ആവശ്യമാണ്. സെപ്റ്റംബർ 21വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 12ന് തെരഞ്ഞെടുക്കപ്പെട്ടവരെ പ്രഖ്യാപിക്കും.
യോഗ്യത
- അമേരിക്കൻ പൗരനോ നിയമപരമായ സ്ഥിര താമസക്കാരനോ ആയിരിക്കണം
- പ്രയപരിധി 30നും 55നും ഇടയിൽ
- സയൻസ്, എൻജിനീയറിങ്, മെഡിസിൻ എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം
- ലീഡർഷിപ്, ടീം വർക്ക് പരിചയം വേണം
- മികച്ച ശാരീരിക, മാനസികവുമായ ആരോഗ്യം ഉള്ളവരായിരിക്കണം
തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയവർമാരെ കർശന പരിശീലനത്തിനും ഇവാല്യൂഷനും വിധേയരാക്കും. വിജയിച്ചാൽ അവരെ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന ബഹിരാകാശ ദൗത്യത്തിന് നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story