കാസ് എ യുടെ അത്യപൂർവ ദൃശ്യവുമായി ജെയിംസ് വെബ് ടെലിസ്കോപ്
text_fieldsവാഷിങ്ടൺ: മൂന്നര നൂറ്റാണ്ടു മുമ്പ് പൊട്ടിത്തെറിച്ച ഭീമൻ നക്ഷത്രത്തിൽനിന്ന് വേർപെട്ട ശിഷ്ട നക്ഷത്രത്തിന്റെ അത്യപൂർവ ദൃശ്യം പകർത്തി ‘നാസ’യുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്. കാസിയോപീയ എ അഥവാ കാസ് എ എന്ന ശിഷ്ട നക്ഷത്രത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത വിശദാംശങ്ങളാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടത്. ജെയിംസ് വെബ് ടെലിസ്കോപ് പകർത്തിയ ദൃശ്യങ്ങൾ എന്നുപറഞ്ഞ് ഇവ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘‘നമ്മുടെ ക്ഷീരപഥത്തിലെ ജ്യോതിർഗോള വിസ്ഫോടന ഫലമായുണ്ടായ കാസ് എ യുടെ ദൃശ്യങ്ങളിൽനിന്ന് നക്ഷത്രത്തിന്റെ അന്ത്യം സംഭവിച്ച വിശദാംശങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ബഹിരാകാശത്ത് അവശിഷ്ടങ്ങൾ ഉത്ഭവിക്കപ്പെടുന്നതിനെ കുറിച്ചും ഇതിൽനിന്ന് വെളിച്ചം ലഭിച്ചേക്കാം.’’ -നാസ പറയുന്നു. അറിഞ്ഞതിൽവെച്ച് ഏറ്റവും വലിയ നക്ഷത്രത്തിൽനിന്ന് ചിതറിത്തെറിച്ചതാണ് കാസ് എ. നക്ഷത്ര വിസ്ഫോടനങ്ങളെക്കുറിച്ച് ആഴത്തിലുള്ള രഹസ്യങ്ങളിലേക്ക് വെളിച്ചംവീശാൻ വെബ് പകർത്തിയ ദൃശ്യങ്ങൾ സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.