ജലസ്രോതസ്സുകളുടെ ആകാശചിത്രം പകർത്താൻ ഉപഗ്രഹമയച്ചു
text_fieldsകാലിഫോർണിയ: ലോകത്തിലെ ഏതാണ്ടെല്ലാ സമുദ്രങ്ങളുടെയും നദികളുടെയും തടാകങ്ങളുടെയും ആകാശചിത്രം എടുക്കാൻ കഴിയുന്ന യുഎസ്-ഫ്രഞ്ച് ഉപഗ്രഹം വിക്ഷേപിച്ചു. കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽനിന്ന് വിജയകരമായി ഉപഗ്രഹം വിക്ഷേപിക്കാൻ കഴിഞ്ഞതായി നാസ വ്യക്തമാക്കി. സ്പേസ് എക്സ് ഫാൽകൺ 9 റോക്കറ്റിലാണ് ഉപഗ്രഹം അയച്ചത്.
കാലാവസ്ഥ വ്യതിയാനവും വെള്ളപ്പൊക്കവും വരൾച്ചയും തീരദേശ മണ്ണൊലിപ്പും ശക്തമായ ഇക്കാലത്ത് ഇത്തരമൊരു ഉപഗ്രഹം അത്യാവശ്യമാണെന്ന് നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലെ ബെഞ്ചമിൻ ഹാംലിംഗ്ടൺ പറഞ്ഞു. വെള്ളത്തിന്റെ ഒഴുക്ക് നിരീക്ഷിക്കാനും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാനും സഹായിക്കുന്നതാണ് സർഫസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപോഗ്രഫി (സ്വോട്ട്) എന്ന ഉപഗ്രഹം. സമുദ്രനിരപ്പ് ഉയരുന്നത് മുന്നറിയിപ്പ് നൽകാൻ കഴിയുന്നത് സുനാമി സന്ദർഭങ്ങളിൽ ഉപകാരപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.