ടൂൾസ് മറന്ന ആശാന് ടൂൾസെത്തിച്ചു; ‘കൺസ്ട്രക്ഷൻ തൊഴിലാളിയായി റോബോട്ട്’, വിഡിയോ വൈറൽ
text_fieldsആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് (എ.ഐ) അല്ലെങ്കിൽ നിർമിത ബുദ്ധി അതിന്റെ തനി സ്വരൂപം കാട്ടിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സർവ മേഖലകളിലും പിടിമുറുക്കുന്ന എ.ഐ, തങ്ങളുടെ ജോലി കളയുമെന്ന ഭീതിയിലാണ് മനുഷ്യകുലം. അതിനിടെ കെട്ടിട നിർമാണ മേഖലയിലേക്കും യെന്തിരൻമാരെ പരീക്ഷിക്കുകയാണ് ഒരു കമ്പനി.
അമേരിക്കൻ എഞ്ചിനീയറിങ്, റോബോട്ടിക്‌സ് കമ്പനിയായ ബോസ്റ്റൺ ഡൈനാമിക്‌സ് ബുധനാഴ്ച അവരുടെ ഹ്യൂമനോയിഡ് റോബോട്ടായ അറ്റ്‌ലസിന്റെ ഏറ്റവും പുതിയ ഡെമോ പുറത്തിറക്കി. കെട്ടിട നിർമ്മാണ സാമഗ്രികളും ഉപകരണങ്ങളും മറ്റും എടുക്കുകയും ഇറക്കുകയും ചെയ്തുകൊണ്ട് നമ്മുടെ ‘അറ്റ്ലസ് റോബോട്ട്’ ഒരാളെ നിർമ്മാണ ജോലിയിൽ സഹായിക്കുന്നതിന്റെ വിഡിയോ കമ്പനി പങ്കുവെച്ചു.
റോബോട്ടിനെ കൊണ്ട് കൂലിപ്പണി എടുപ്പിക്കാനായി പുതിയ പല ചെപ്പടി വിദ്യകളും കമ്പനി പയറ്റിയിട്ടുണ്ട്. അവയിലൊന്നാണ് റൂഡിമെന്ററി ഗ്രിപ്പറുകൾ. ഏറെ ഭാരമുള്ള സാധനങ്ങൾ എടുക്കുന്ന ജോലികൾക്കായി രൂപകൽപ്പന ചെയ്തതാണ് ഗ്രിപ്പറുകളെന്ന് ബോസ്റ്റൺ ഡൈനാമിക്സ് പറയുന്നു. കൊടുക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് നമ്മുടെ യെന്തിരൻ ജോലി ചെയ്യുന്നത് കാണാൻ തന്നെ ചേലാണ്. ‘എന്റെ ടൂൾസ് മറന്നു’, എന്ന് പറഞ്ഞ, കെട്ടിട തൊഴിലാളിക്ക് റോബോട്ട് അത് എടുത്തു നൽകുന്നുണ്ട്. ജോലി ചെയ്തതിന് ശേഷം ചില പ്രകടനങ്ങളും അറ്റ്ലസ് കാഴ്ചവെക്കുന്നുണ്ട്.
വിഡിയോ കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.