കാലാവസ്ഥ മാറ്റം പഠിക്കാൻ ‘നിസാർ’
text_fieldsഭൂമിയിലെ മഞ്ഞുകടൽ അടക്കമുള്ള തണുത്തുറഞ്ഞ പ്രദേശങ്ങളിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യയും അമേരിക്കയും ചേർന്ന് പുതിയൊരു കാലാവസ്ഥ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുകയാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇന്ത്യയുടെ ഐ.എസ്.ആർ.ഒയും സംയുക്തമായി വിക്ഷേപിക്കുന്ന ഉപഗ്രഹത്തിന്റെ പേര് ‘നിസാർ’ (നാസ-ഇസ്റോ സിന്തറ്റിക് അപ്പർചെർ റഡാർ) എന്നാണ്. ഭൗമോപരിതലത്തിലെ ഐസ് പാളികൾ, മഞ്ഞുകടൽ, ഐസ് മലകൾ തുടങ്ങി കാലാവസ്ഥയിൽ അതിനിർണായകമായ മേഖലകളെ സവിശേഷമായി നിരീക്ഷിക്കാനുള്ള ദൗത്യമാണിത്. പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞദിവസം നാസ നടത്തി. ഉപഗ്രഹ വിക്ഷേപണം ഈ വർഷം തന്നെയുണ്ടാകുമെന്ന് നാസ വൃത്തങ്ങൾ വ്യക്തമാക്കി.
അത്യാധുനിക റഡാർ സംവിധാനമാണ് ഈ ഉപഗ്രഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1960കൾ മുതൽതന്നെ തണുത്തുറഞ്ഞ മേഖലകളിലെ മഞ്ഞുരുക്കം കാരണം കടൽ നിരപ്പ് ഉയരുന്നതായി ശാസ്ത്ര ലോകം മനസ്സിലാക്കിയിരുന്നു. കടൽ നിരപ്പ് ഉയർന്നതിനെ തുടർന്ന് പല ദ്വീപുകളും കടലിനടിയിലാവുകയും ചെയ്തു. ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രത്യക്ഷമായ സൂചകമായിട്ടാണ് ഇതിനെ ഗവേഷകർ വിലയിരുന്നത്. ഇതുസംബന്ധിച്ച പഠനങ്ങൾ കൂടുതൽ സജീവമാക്കാൻ ‘നിസാർ’ ദൗത്യത്തിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.