സ്വകാര്യ പേടകം ‘ഒഡീഷ്യസ്’ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ; ദക്ഷിണ ധ്രുവത്തിൽ ഇന്ന് സോഫ്റ്റ് ലാൻഡിങ്
text_fieldsഹൂസ്റ്റൺ: ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കനായി അമേരിക്കൻ സ്വകാര്യ കമ്പനി നിർമിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ ‘ഒഡീഷ്യസി’ന്‍റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാൻഡിങ് ഇന്ന്. ഇന്ന് വൈകിട്ട് 5.30ന് ലാൻഡർ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ചന്ദ്രനിൽ നിന്ന് 94 കിലോമീറ്റർ അകലെയാണ് പേടകം.
ബുധനാഴ്ച രാത്രിയാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം ‘ഒഡീഷ്യസ്’ കൈവരിക്കും. ഇന്ത്യയുടെ ചാന്ദ്രയാൻ 3 പേടകവും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് സോഫ്റ്റ് ലാൻഡിങ് ചെയ്തത്.
നാസയും ഇന്റ്യൂറ്റീവ് മിഷീൻസ് കമ്പനിയും ചേർന്നുള്ള ചാന്ദ്രാ ദൗത്യമാണിത്. ഫെബ്രുവരി 15ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്‍റെ ഫാൽക്കൺ-9 റോക്കറ്റിലാണ് ‘ഒഡീഷ്യസ്’ പേടകം വിക്ഷേപിച്ചത്.
ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി ആറ് പേലോഡുകളാണ് പേടകത്തിലുള്ളത്. ഒഡീഷ്യസിന്‍റെ രണ്ട് ദൗത്യങ്ങൾ കൂടി 2024ൽ നടക്കും. അതിനുള്ള പേടകങ്ങൾക്ക് സുരക്ഷിതമായി ചന്ദ്രനിൽ ഇറങ്ങാനുള്ള വഴികാട്ടുകയാണ് ഒഡീഷ്യസ്.
ചാന്ദ്രദൗത്യത്തിനായി 2019ൽ ഒമ്പത് സ്വകാര്യ കമ്പനികളുമായാണ് യു.എസ്. ബഹിരാകാശ കമ്പനിയായ നാസ കരാർ ഒപ്പിട്ടത്. ഇതിലൊന്നാണ് ഇന്റ്യൂറ്റീവ് മിഷീൻസ്. ജനുവരിയിൽ അസ്ട്രോബോട്ടിക് ടെക്നോളജി എന്ന കമ്പനിയുമായി ചേർന്ന് നാസ നടത്തിയ പെരിഗ്രീൻ ദൗത്യം പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.