മഴവില്ലഴകുള്ള മത്സ്യം; ഇതൊരു ഫോട്ടോഷോപ്പ് ചിത്രമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
text_fieldsഅത്ഭുതങ്ങളുടെ കലവറയാണ് സമുദ്രം. മനുഷ്യൻ ഇനിയും ചെന്നെത്താൻ സാധിക്കാത്ത ഇടങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിവർഗങ്ങളെ മഹാസമുദ്രങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അവയെ പലപ്പോഴായി തിരിച്ചറിയുമ്പോൾ നാം അത്ഭുതം കൂറും. അത്തരത്തിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു മത്സ്യത്തെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപിനോട് ചേർന്നുള്ള കടലിൽ കണ്ടെത്തിയത്. സപ്തവർണങ്ങളോടെ മഴവില്ലഴകിൽ ഒരു മത്സ്യം.
വളരെ ആഴത്തിലായി സമുദ്രോപരിതലത്തിലും താഴെയായി സൂര്യപ്രകാശം ചെന്നെത്താത്ത മേഖലയിലാണ് ഈ മഴവിൽ മത്സ്യത്തെ ഗവേഷകർ കണ്ടെത്തിയത്. 'സിറിലാബ്രസ് ഫിനിഫെന്മ' എന്നാണ് മീനിന്‍റെ ശാസ്ത്രീയ നാമം. മത്സ്യത്തിൽ പ്രധാനമായുമുള്ള പിങ്ക് നിറമാണ് ഈ പേരിന് പിന്നിൽ. മാലദ്വീപിന്‍റെ ദേശീയപുഷ്പമായ പിങ്ക് റോസിനെ പ്രാദേശിക ഭാഷയിൽ വിളിക്കുന്നതാണ് ഫിനിഫെന്മ.
സൂകീയ്സ് (ZooKeys) എന്ന ശാസ്ത്ര ജേണലിലാണ് മത്സ്യത്തെ സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. മാലദ്വീപിലെ ഗവേഷകനായ അഹമ്മദ് നജീബാണ് പഠനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.