ശാസ്ത്രസാങ്കേതിക കുതിപ്പ്: പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി സൗദി അറേബ്യ
text_fieldsസൗദി അറേബ്യ: സൗദി അറേബ്യയിലെ ‘നിയോം’ നഗരവും സാമ്പത്തിക മേഖലയും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, പുനരുപയോഗ ഊർജം, ബയോടെക്നോളജി തുടങ്ങിയ നൂതന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗോള പ്രതിഭകളെ ആകർഷിക്കാനും നവീകരണത്തെ ത്വരിതപ്പെടുത്താനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. ശാസ്ത്ര പുരോഗതിക്കുള്ള പ്രതിബദ്ധത വർധിപ്പിച്ചുകൊണ്ട് രാജ്യാന്തര സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും രാജ്യം പങ്കാളിത്തം സ്ഥാപിച്ചു. ഇന്ത്യയുടെ സ്പേസ് ഏജൻസിയായ ഐ.എസ്.ആർ.ഒയുമായും സഹകരണത്തിനുള്ള തയാറെടുപ്പിലാണ് രാജ്യം.
സമൂഹത്തെ ശാക്തീകരിക്കുന്നു
2018ൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീക്കിയത് ചരിത്രപരമായ വഴിത്തിരിവായി. സ്ത്രീകളുടെ ചലനാത്മകതയും സ്വാതന്ത്ര്യവും വർധിപ്പിച്ചു. മുമ്പ് അപ്രാപ്യമായ മേഖലകളിലെ തടസ്സങ്ങൾ തകർത്ത് തൊഴിൽ ശക്തിയിൽ പങ്കെടുക്കാൻ സൗദി അറേബ്യ സ്ത്രീകളെ സജീവമായി പ്രോത്സാഹിപ്പിച്ചു. ‘മിസ്ക്’ പോലുള്ള സംരംഭങ്ങൾ സൗദി യുവതയുടെ വിദ്യാഭ്യാസം, സംരംഭകത്വം, കമ്യൂണിറ്റി നേതൃത്വം എന്നിവയിൽ പങ്കാളികളാക്കി ഉത്തരവാദിത്തമുള്ള പൗരത്വം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു.വേൾഡ് എക്സ്പോ 2030
‘മനസ്സുകളെ ബന്ധിപ്പിക്കൽ, ഭാവി സൃഷ്ടിക്കൽ’ എന്ന വിഷയം ആസ്പദമാക്കിയുള്ള ‘വേൾഡ് എക്സ്പോ 2030നുള്ള സൗദി അറേബ്യയുടെ ബിഡ് ആഗോള സഹകരണത്തിനും നവീകരണത്തിനുമുള്ള പ്രതിബദ്ധതയെ അടിവരയിടുന്നു. എക്സ്പോ ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗണ്യമായി ഉയർത്തുകയും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുകയും പുരോഗതിയോടുള്ള രാജ്യത്തിന്റെ സമർപ്പണത്തെ ഉയർത്തിക്കാട്ടുകയും ചെയ്യും.
വൈവിധ്യവത്കരിക്കുന്നതിനും സാമൂഹിക പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ വ്യക്തമാണെങ്കിലും രാജ്യം മനുഷ്യാവകാശ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യേണ്ടിവരുമെന്നതാണ് ശ്രദ്ധേയം. ആഗോള നേതാവായി അംഗീകരിക്കപ്പെടാനും അന്താരാഷ്ട്ര സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗമായി അംഗീകരിക്കാനും ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ ജീവിക്കുന്ന പതിറ്റാണ്ടിലെ ശ്രദ്ധേയമായ രാജ്യമാക്കി സൗദിയെ മാറ്റുമെന്ന് നിസ്സംശയം പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.