ഐ.എസ്.ആർ.ഒയുടെ ജിസാറ്റ്-20 ഉപഗ്രഹം വിക്ഷേപിച്ച് സ്പേസ് എക്സ്
text_fieldsഫ്ലോറിഡ: ഐ.എസ്.ആർ.ഒയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് -എൻ2) വിജയകരമായി വിക്ഷേപിച്ചു. ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സാണ് തങ്ങളുടെ ഫാൽക്കൺ 9 റോക്കറ്റിൽ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. യു.എസിലെ ഫ്ലോറിഡയിലെ കേപ് കനാവറിൽ അർധരാത്രി 12.01ഓടെയായിരുന്നു വിക്ഷേപണം.
4700 കിലോഗ്രാം ഭാരമുള്ളതാണ് ഐ.എസ്.ആർ.ഒയുടെ ജിസാറ്റ് 20. ഐ.എസ്.ആർ.ഒയുടെ റോക്കറ്റുകൾക്ക് വഹിക്കാവുന്നതിലും കൂടുതൽ ഭാരമുള്ള ഉപഗ്രഹമായതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്സിന് ചുമതല നൽകിയത്. വിക്ഷേപണത്തിന് 34 മിനിറ്റുകൾക്ക് ശേഷം ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തി.
ഐ.എസ്.ആർ.ഒക്ക് കീഴിലെ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ) നിർമിച്ച ഉപഗ്രഹമാണ് ജിസാറ്റ്–20. 14 വർഷമാണ് ഇതിന്‍റെ പ്രവർത്തന കാലാവധി കണക്കാക്കുന്നത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനും സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.