ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ പ്രതിഭകൾ
text_fieldsഡോ. വിക്രം സാരാഭായ്
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്. ഐ.എസ്.ആർ.ഒ) സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. 1971 ഡിസംബർ 30ന് 52ാം വയസ്സിൽ മരിച്ചു.
എ.പി.ജെ. അബ്ദുൽ കലാം
പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞൻ. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി. 1969ൽ ഐ.എസ്.ആർ.ഒവിലെത്തി. എസ്.എൽ.എൽ.വി-3ന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. കലാമിന്റെ നേതൃത്വത്തിൽ ഇന്ത്യ മിസൈൽ നിർമാണത്തിലും ആണവായുധ പദ്ധതികളിലും വികസിച്ചു.
പ്രഫ. യു.ആർ. റാവു
ഇന്ത്യൻ ബഹിരാകാശ വാഹനത്തിന്റെ പിതാവ്. 1976-85വരെ ഐ.എസ്.ആർ.ഒ ചെയർമാൻ. അദ്ദേഹത്തിന്റെ കീഴിൽൽ 1975ൽ ആര്യഭട്ട മുതൽ ഭാസ്കര 1&2,രോഹിണി ഡി 2 തുടങ്ങി 18ലധികം ഉപഗ്രഹങ്ങൾ നിർമിക്കപ്പെട്ടു. ജി.എസ്.എൽ.വി,ക്രയോജനിക് വികസനത്തിനും തുടക്കമിട്ടു.
കെ. കസ്തൂരിരംഗൻ
1994 മുതൽ 2003വരെ ഐ.എസ്.ആർ.ഒ തലവനായിരുന്നു. പുതിയ തലമുറ ബഹിരാകാശ പേടകങ്ങൾ, പി.എസ്.എൽ.വി, ജി.എസ്.എൽ.വി എന്നിവയുടെ വിജയകരമായ വിക്ഷേപണവും പ്രവർത്തനക്ഷമവും ഉൾപ്പെടെ നിരവധി പ്രധാന നാഴികക്കല്ലുകൾക്ക് നേതൃത്വം നൽകി.
ജി. മാധവൻ നായർ
ഐ.എസ്.ആർ.ഒ മുൻ ചെയർമാനും 2003 സെപ്റ്റംബർ മുതൽ ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന്റെ സെക്രട്ടറിയായിരുന്നു. മുൻ ബഹിരാകാശ കമീഷൻ ചെയർമാൻ. ഈ കാലത്ത് 27 വിജയകരമായ ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കി.
കെ. രാധാകൃഷ്ണൻ
ബഹിരാകാശ ശാസ്ത്രജ്ഞൻ. 2009 നവംബറിനും 2014 ഡിസംബറിനും ഇടയിൽ ഐ.എസ്.ആർ.ഒ ചെയർമാനായിരുന്നു. ബഹിരാകാശ കമീഷൻ ചെയർമാനായും ബഹിരാകാശവകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചു.ഇരിങ്ങാലക്കുടയിൽ ജനിച്ചു. പത്മഭൂഷൺ അവാർഡ് ജേതാവാണ്.
മയിൽസ്വാമി അണ്ണാദുരൈ
മൂൺ മാൻ ഓഫ് ഇന്ത്യ. ചന്ദ്രയാൻ ഒന്നിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. ഐ.എസ്.ആർ.ഒയിലെ തന്റെ 36 വർഷത്തെ സേവനത്തിനിടയിൽ, ഐ.എസ്.ആർ.ഒയുടെ രണ്ട് പ്രധാന ദൗത്യങ്ങളായ ചന്ദ്രയാൻ -1, മംഗൾയാൻ എന്നിവയുൾപ്പെടെ ചില പ്രധാന സംഭാവനകൾ നൽകി.
ഋതു കരിദാൽ
ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞയും എയ്റോസ്പേസ് എൻജിനീയറുമാണ്. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ വൻനേട്ടമായ 2013ലെ ചൊവ്വാ ഭ്രമണപഥദൗത്യം ‘മംഗൾയാന്റെ’ ഡെപ്യൂട്ടി ഓപറേഷൻസ് ഡയറക്ടറായിരുന്നു. ഇന്ത്യയിലെ ‘റോക്കറ്റ് വനിതകളിൽ’ ഒരാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.