ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം
text_fieldsബംഗളൂരു: ഐ.എസ്.ആർ.ഒ വൺവെബ് ഇന്ത്യ ദൗത്യത്തിനുപയോഗിക്കുന്ന എൽ.വി.എം ത്രീ റോക്കറ്റിന്റെ എൻജിനായ സി.ഇ20ന്റെ ക്ഷമത പരീക്ഷണം തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഹൈ ആൾട്ടിറ്റ്യൂഡ് ടെസ്റ്റ് ഫെസിലിറ്റിയിൽ വിജയകരമായി നടന്നു. ഐ.എസ്.ആർ.ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് എൻജിനാണിത്. അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് വൺവെബ് ഇന്ത്യ 1 ഉപഗ്രഹങ്ങളുടെ അടുത്തഘട്ട വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായ സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻസ് കമ്പനിയായ വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ 23ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപിച്ചത്.
ഐ.എസ്.ആർ.ഒയുടെ എൽ.വി.എം ത്രീ റോക്കറ്റ് ഉപയോഗിച്ച് 72 വൺവെബ് ലിയോ (ലോ എർത്ത് ഓർബിറ്റ്) ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനാണ് കരാർ. നാല് ടൺ ക്ലാസിലുള്ള ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ ശേഷിയുള്ളതാണ് ഐ.എസ്.ആർ.ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ എൽ.വി.എം ത്രീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.