വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്‍റെ പേബുവിന്
text_fieldsസ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്‍റെ പേബുവിന്. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിർണായക കണ്ടുപിടിത്തങ്ങൾക്കാണ് നൊബേൽ പുരസ്കാരം. സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പെർൽമാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്.
അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആർഡെം പറ്റാപുട്യൻ എന്നിവർക്കായിരുന്നു 2021ൽ വൈദ്യശാസ്ത്ര നൊബേൽ. താപനില, സ്പർശനം എന്നിവ മനസ്സിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന ഗ്രാഹികളെ കണ്ടെത്തിയതിനാണ് ഇവർക്ക് നൊബേൽ നൽകിയത്. ഡിസംബർ 10ന് പുരസ്കാരം സമ്മാനിക്കും.
ഒക്ടോബർ മൂന്ന് മുതൽ 10 വരെയാണ് നൊബേൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. വൈദ്യശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, സാഹിത്യം, സാമ്പത്തികം, സമാധാനം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരങ്ങൾ നൽകുക. 10 മില്യൻ സ്വീഡിഷ് ക്രൗൺസ്(ഏകേദശം 7.37 കോടി രൂപ) ആണ് സമ്മാനതുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.