സൂര്യൻ ചിരിച്ചതല്ല; അതിന് പിന്നിൽ പാരിഡോളിയ
text_fieldsന്യൂയോര്‍ക്ക്: ഗ്രഹണ സമയങ്ങളിലും മറ്റുമുള്ള സൂര്യന്‍റെ പല തരത്തിലുള്ള ചിത്രങ്ങൾ നാസ മുമ്പും പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ തികച്ചും വത്യസ്തമായി സൂര്യൻ ചിരിക്കുന്ന ഒരു ചിത്രമാണ് നാസ ട്വിറ്ററില്‍ പങ്കുവെച്ചത്. ലൈക്കുകളും കമ്മന്‍റുകളുമായി നെറ്റിസൺസ് ചിത്രത്തെ ഏറ്റെടുത്തപ്പോൾ, ചിരിക്കുന്ന സൂര്യൻ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൗതുകകരമായ ഈ ചിത്രം യഥാർഥത്തിൽ സൂര്യൻ ചിരിക്കുന്നതായി തോന്നുമെങ്കിലും കാര്യം അതല്ല.
പകരം ബഹിരാകാശത്ത് നടക്കുന്ന ഒരു പ്രതിഭാസത്തിന്‍റെ ഫലമായാണ് സൂര്യൻ ചിരിക്കുന്നതായി കാഴ്ചക്കാർക്ക് അനുഭവപ്പെടുന്നത്.
സൗരവാതത്തിന്റെ അതിവേഗ സ്ഫോടനങ്ങൾ ബഹിരാകാശത്തേക്ക് ഒഴുകുന്ന കൊറോണൽ ദ്വാരങ്ങളാണ് (ഇരുണ്ട പാടുകൾ) സൂര്യന്‍ ചിരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നതെന്ന് നാസ വിശദീകരിച്ചു.
പാരിഡോളിയ എന്നാണ് ഈ പ്രതിഭാസത്തെ അറിയപ്പെടുന്നത്. കൊറോണൽ ദ്വാരങ്ങൾ സൂര്യൻ പ്രകടിപ്പിക്കുന്ന സൗരവാതത്തിന്‍റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് കണ്ണുകളായും ചിരിക്കുന്ന ചുണ്ടുകളായും സാമ്യം തോന്നുന്നു.ട്വിറ്റർ ഉപയോക്താക്കൾ സൂര്യന്റെ ഈ ചിത്രത്തെ പല കാർട്ടൂൺ കഥാപാത്രങ്ങളുമായി ഉപമിച്ച് അഭിപ്രായം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.