എ.ഐയുടെ അനന്തരസാധ്യതകൾ ഉപയോഗപ്പെടുത്താനൊരുങ്ങി യു.കെ സർക്കാർ
text_fieldsലണ്ടൻ: സമകാലിക കാലത്ത് ആധുനിക ലോകം ഏറെ മുന്നേറി വരികയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തരസാധ്യതകളെ കുറിച്ച് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആനുകൂല്യങ്ങൾ മുതൽ വിവാഹ ലൈസൻസുകൾ വരെ യു.എസ് സർക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ചെയ്യുന്നു.
വിവിധ മേഖലകളിലുടനീളം തീരുമാനമെടുക്കുന്നതിൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള ശക്തമായ ഉപകരണമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ(എ.ഐ) യു.എസ് സ്വീകരിച്ചു കഴിഞ്ഞു. അതേപാത പിന്തുടരുകയാണ് യു.കെയും. കാര്യക്ഷമതയും കൃത്യതയും മൊത്തത്തിലുള്ള സേവന വിതരണവും വർദ്ധിപ്പിക്കുന്നതിനുള്ള എ.ഐയുടെ സാധ്യതകൾ യുകെ ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തുകയാണ് ഇവിടെ.
ക്ഷേമം, ആനുകൂല്യങ്ങൾ, വിവാഹ ലൈസൻസുകളുടെ അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിന് യു.കെ സർക്കാർ ഉദ്യോഗസ്ഥർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ) സങ്കീർണ്ണമായ അൽഗോരിതങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് എട്ട് സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എ.ഐ ഉപയോഗിക്കുന്നു, ചിലർ അനിയന്ത്രിതമായ രീതിയിൽ ഉപയോഗിക്കുന്നുവെന്ന് റിപോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.