‘ആദിത്യ’യുടെ പഠനങ്ങൾ കാത്ത് ലോകം
text_fieldsതിരുവനന്തപുരം: സൂര്യന്റെ കാണാരഹസ്യങ്ങൾ തേടിയുള്ള ആദിത്യയുടെ യാത്ര ഇന്ത്യക്ക് നൽകുക ബഹിരാകാശലോകത്ത് പുതിയ മാനങ്ങൾ. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ വിശദ പഠനമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. അഞ്ചു വർഷവും രണ്ടുമാസവും നീണ്ട ദൗത്യത്തിൽ സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനവും അതു ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നെന്ന പഠനങ്ങളും നാസയും യൂറോപ്യൻ സ്പേസ് ഏജൻസികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
തിരുവനന്തപുരം വി.എസ്.എസ്.സിയുടെ മേൽനോട്ടത്തിൽ തയാറാക്കിയ പി.എസ്.എൽ.വി എക്സ് എൽ 57ആണ് 1500 കിലോ ഗ്രാം ഭാരമുള്ള ആദിത്യ എൽ വൺ വഹിച്ച് കുതിച്ചുയർന്നത്. ദൗത്യത്തില്‍ ഏഴ് പേ ലോഡുകളാണ് ഐ.എസ്.ആർ.ഒ ഉപയോഗിച്ചിരിക്കുന്നത്. സൂര്യനിൽനിന്ന് 14.85 കോടി കിലോമീറ്റർ അകലെയുള്ള ലഗ്രാൻജ് പോയന്റ് ഒന്നിലാണ് (എൽ1) ആദിത്യ നിലയുറപ്പിക്കുക. ലഗ്രാൻജ് പോയന്റിൽ നിലയുറപ്പിച്ചാൽ സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ വലിവിന്റെ സഹായത്തോടെ വർഷങ്ങളോളം തുടരാം.
ഇതിനു പ്രത്യേക ഇന്ധനം ആവശ്യമില്ല. ഇത്തരത്തിൽ ഭൂമിക്കും സൂര്യനുമിടയിൽ അഞ്ച് പോയന്റുകളുണ്ട്.യു.എസിന്റെ ഡീപ് സ്പേസ് ക്ലൈമറ്റ് ഒബ്സർവേറ്ററി പേടകം 2015 മുതലും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോളർ ആൻഡ് ഹീലിയോസ്ഫറിക് ഒബ്സർവേറ്ററി 1995 മുതലും എൽ 1ൽനിന്ന് സൂര്യനെ നിരീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.