മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാം ഈ ഇലക്ട്രിക് ബൈക്ക്
text_fieldsമൂവാറ്റുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഐ.ഒ.ടിയും ഉപയോഗിച്ച് മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഇലക്ട്രിക് ബൈക്ക് നിർമിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് ഇലാഹിയ എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ-കമ്പ്യൂട്ടർ വിഭാഗങ്ങളിലെ ഒരുപറ്റം വിദ്യാർഥികൾ.
പഴയ മോട്ടോർ ബൈക്ക് വാങ്ങി അതിെൻറ സാങ്കേതിക സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കി ഇലക്ട്രിക് ബൈക്ക് ആക്കി മാറ്റുകയായിരുന്നു.
3000 ആർ.പി.എം വരെ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഒന്നര കിലോവാട്ട് മോട്ടോറും 25 എച്ച്.പി ബാറ്ററിയും ഘടിപ്പിച്ചാണ് ഇലക്ട്രിക് ബൈക്ക് നിർമിച്ചത്. രണ്ടു മണിക്കൂറുകൊണ്ട് ബാറ്ററി മുഴുവനായി ചാർജ് ചെയ്യാൻ സാധിക്കും. ഫുൾ ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 60 മുതൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.
ബൈക്കിൽ ഘടിപ്പിച്ചിട്ടുള്ള എട്ട് ജി.ബി റാം ഉള്ള മൈക്രോ ചിപ്, മൈക്രോ പ്രോസസർ എന്നിവയിലൂടെയാണ് മൊബൈൽ ഫോണിൽനിന്നുള്ള നിയന്ത്രണം സാധ്യമാക്കിയിട്ടുള്ളത്. ഒന്നേകാൽ ലക്ഷം രൂപയാണ് മുതൽ മുടക്ക്.
ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപകൻ ലിപിൻ പോളിെൻറ മേൽനോട്ടത്തിൽ വിദ്യാർഥികളായ സംഗീത് മാത്യു, എൽദോ ഷാജു, മോൻസി ബേബി എന്നിവരും കമ്പ്യൂട്ടർ എൻജിനീയറിങ് അധ്യാപിക ഡോ. വദനകുമാരിയുടെ മേൽനോട്ടത്തിൽ വിദ്യാർഥികളായ അനിക്സ് സാം, ആൽബി കാവനാൽ, അലൻ എൽദോ എന്നിവരും ചേർന്നാണ് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.