ഇന്ത്യയിൽ വേരുള്ള രണ്ട് ശാസ്ത്രജ്ഞർക്ക് അമേരിക്കയുടെ ഉന്നത ശാസ്ത്ര പുരസ്കാരം
text_fieldsവാഷിങ്ടൺ: ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞരായ അശോക് ഗാഡ്ഗിലിനും സുബ്ര സുരേഷിനും അമേരിക്കയുടെ ഉന്നത ശാസ്ത്ര പുരസ്കാരങ്ങൾ ലഭിച്ചു. ലോക സമൂഹത്തിന് ജീവിതം സുഗമമാക്കാനുള്ള വിഭവങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങളാണ് ഗാഡ്ഗിലിന് യു.എസ് പ്രസിഡന്റിന്റെ ‘വൈറ്റ് ഹൗസ് നാഷനൽ മെഡൽ ഫോർ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ’ ലഭിക്കാനുള്ള വഴിയൊരുക്കിയത്. പ്രസിഡന്റ് ജോ ബൈഡൻ അവാർഡ് സമ്മാനിച്ചു. ‘യു.സി ബെർക്ക്ലി’യിൽ സിവിൽ ആൻഡ് എൻവയോൺമെന്റൽ എൻജിനീയറിങ് പ്രഫസറാണ് ഗാഡ്ഗിൽ.
എൻജിനീയറിങ്, ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് എന്നിവയിലെ ഗവേഷണത്തിനും മെറ്റീരിയൽ സയൻസിന്റെ മറ്റ് വിഷയങ്ങളിലെ പ്രയോഗവും സംബന്ധിച്ച ഗവേഷണത്തിനാണ് ‘ബ്രൗൺ യൂനിവേഴ്സിറ്റി’ സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രഫസറായ സുരേഷിന് ‘നാഷനൽ മെഡൽ ഓഫ് സയൻസ്’ ലഭിച്ചത്.
സുരക്ഷിതമായ കുടിവെള്ളം, ഊർജ-കാര്യക്ഷമമായ അടുപ്പുകൾ തുടങ്ങി വികസ്വര ലോകത്തെ വിവിധ ആവശ്യങ്ങളിലൂന്നിയായിരുന്നു ഗാഡ്ഗിലിന്റെ ഗവേഷണം. കാൺപുർ ഐ.ഐ.ടി, ബോംബെ സർവകലാശാല, യു.സി ബെർക്ക്ലി എന്നിവിടങ്ങളിലായിരുന്നു പഠനം.ഇന്ത്യയിൽ ജനിച്ച സുരേഷ് മസാചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് പിഎച്ച്.ഡി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.