വോയേജർ 2 പേടകവുമായി സമ്പർക്കം പുനഃസ്ഥാപിച്ചു
text_fieldsന്യൂയോർക്: വോയേജർ 2 ബഹിരാകാശ പേടകവുമായി നഷ്ടപ്പെട്ട സമ്പർക്കം പുനഃസ്ഥാപിക്കാൻ നാസക്ക് കഴിഞ്ഞതായി ബഹിരാകാശ ഏജൻസി അറിയിച്ചു. ഉയർന്ന ശക്തിയുള്ള ട്രാൻസ്മിറ്റർ ഉപയോഗിച്ച് ‘ഇന്റർസ്റ്റെല്ലാർ ഷൗട്ട്’ അയച്ച് പേടകത്തിലെ ആന്റിനയുടെ ദിശ പുനഃക്രമീകരിച്ചാണ് സമ്പർക്കം പുനഃസ്ഥാപിച്ചത്.
ആന്റിനയുടെ ക്രമീകരണം തെറ്റിയതിനാൽ പേടകത്തിന് കമാൻഡുകൾ സ്വീകരിക്കാനോ ഭൂമിയിലേക്ക് ഡേറ്റ കൈമാറാനോ കഴിയുന്നില്ലെന്ന് കഴിഞ്ഞ ദിവസം നാസ അറിയിച്ചിരുന്നു.
ഒക്ടോബറിലായിരുന്നു അടുത്ത ദിശ പുനഃക്രമീകരണം നിശ്ചയിച്ചിരുന്നത്. ഓരോ വർഷവും ഒന്നിലധികം തവണ ദിശ പുനഃക്രമീകരിക്കാറുണ്ട്. എന്നാൽ, സമ്പർക്കം നഷ്ടമായതോടെ പ്രത്യേക ദൗത്യത്തിലൂടെ ദിശ പുനഃക്രമീകരിക്കുകയായിരുന്നു.
വ്യാഴം, യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളെക്കുറിച്ചറിയാനാണ് 1997 ആഗസ്റ്റ് 20ന് വോയേജർ 2 പേടകം വിക്ഷേപിച്ചത്. പേടകം നിലവിൽ ഭൂമിയിൽനിന്ന് 2000 കോടി കിലോമീറ്ററിലധികം അകലെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.