ചാന്ദ്രമണ്ണിൽനിന്ന് ജലം ഉൽപാദിപ്പിക്കാം
text_fieldsചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങി അവിടെനിന്ന് കല്ലും മണ്ണുമെല്ലാം ശേഖരിച്ച് ഭൂമിയിലെത്തിച്ചിട്ടുണ്ട് അമേരിക്കയും ചൈനയും. 2020ലാണ്, ഷാങെ-5 ദൗത്യത്തിലൂടെ ഇതിൽ വിജയിച്ചത്. ഇങ്ങനെ ശേഖരിച്ച മണ്ണുപയോഗിച്ച് ശാസ്ത്രലോകം പല പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ, ചൈന നടത്തിയ തീർത്തും വ്യത്യസ്തമായൊരു പരീക്ഷണഫലം കഴിഞ്ഞദിവസം പുറത്തുവന്നു. മണ്ണിലെ ധാതുക്കളിൽ ധാരാളമായി ഹൈഡ്രജൻ അടങ്ങിയതായി ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഈ ഹൈഡ്രജൻ ഉയർന്ന താപനിലയിൽ മറ്റു മൂലകങ്ങളുമായി പ്രതിപ്രവർത്തിക്കുമ്പോൾ ജലബാഷ്പങ്ങളുണ്ടാകുന്നതായി ഗവേഷകർ തിരിച്ചറിഞ്ഞു. ഭാവിയിലെ ചാന്ദ്രപര്യവേക്ഷണങ്ങളിൽ അതിനിർണായകമാണ് ഈ കണ്ടെത്തൽ എന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.