ജെയിംസ് വെബ് പകർത്തിയ ആദ്യ നക്ഷത്ര ചിത്രവും സെൽഫിയും പുറത്തുവിട്ട് നാസ
text_fieldsനാസ വിക്ഷേപിച്ച ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് പകർത്തിയ ചിത്രവും ആദ്യ സെൽഫിയും പുറത്തുവിട്ടു. ഉർസ മേജർ എന്ന നക്ഷത്രസമൂഹത്തിലെ എച്ച്.ഡി 84406 എന്ന നക്ഷത്രത്തിന്‍റെ ചിത്രമാണ് ജെയിംസ് വെബ് പകർത്തിയത്. ജെയിംസ് വെബിന്‍റെ പ്രധാന ദർപ്പണം ക്രമീകരിക്കുന്ന ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്.
ദൂരദർശിനിയുടെ പ്രധാന ദർപ്പണത്തിന്‍റെ 18 ഭാഗങ്ങൾ പകർത്തിയ ഒരേ നക്ഷത്രത്തിന്‍റെ സംയോജിത ചിത്രമാണ് പുറത്തുവിട്ടത്. ഭൂമിയിൽ നിന്ന് 258.5 പ്രകാശ വർഷം അകലെയാണ് എച്ച്.ഡി 84406 എന്ന ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്. വരുംമാസങ്ങളില്‍ ദൂരദര്‍ശിനിയിലെ പ്രധാന കണ്ണാടിയുടെ 18 ഭാഗങ്ങളും കൃത്യമായി ക്രമീകരിക്കുകയും ഫോക്കസ് ചെയ്യപ്പെടുകയും ചെയ്യും.
ജെയിംസ് വെബിന്‍റെ പ്രധാന ദർപ്പണം പകർത്തിയ സെൽഫിയും നാസ പുറത്തുവിട്ടിട്ടുണ്ട്.
അതിവിദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രാപഞ്ചികപദാർഥങ്ങളെ കണ്ടെത്തുക ലക്ഷ്യമിട്ടാണ് നാസ ഒമ്പത് ബില്യൺ ഡോളർ ചെലവിട്ട് ജെയിംസ് വെബ് ദൂരദർശിനി ഒരുക്കിയത്. ആദ്യനക്ഷത്രങ്ങളുടെ ഉത്ഭവവും ആദ്യത്തെ താരാപഥത്തിന്‍റെ ആവിർഭാവവും പഠിക്കാൻ ഇതിനാവുമെന്ന് കരുതപ്പെടുന്നു. അന്യഗ്രഹങ്ങളിലെ അന്തരീക്ഷത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കും ജീവസാധ്യതാ പഠനത്തിനും ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.