ഭീകരനാണിവൻ, ഈ ‘സോംബി’ നക്ഷത്രം
text_fieldsമനുഷ്യകുലത്തെ ഒന്നാകെ തുടച്ചുനീക്കാൻ ശേഷിയുള്ള ഒരു ‘സോംബി’ നക്ഷത്രം ക്ഷീരപഥത്തിൽ കിടന്ന് കറങ്ങുന്നു..! ആയിരം കിലോമീറ്റർ പരിധിയിൽ മനുഷ്യസാന്നിധ്യമുണ്ടായാൽ, സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുംപോലെ മനുഷ്യശരീരത്തിലെ ഓരോ ആറ്റം വരെ കീറിമുറിക്കാൻ ഇതിന്റെ കാന്തിക മേഖലക്ക് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതിന് ഭൂമിയുടെ കാന്തിക മണ്ഡലത്തേക്കാൾ 100 ട്രില്യൺ മടങ്ങ് കാന്തികശക്തിയുണ്ട്. 2008ൽ കണ്ടെത്തിയ, എസ്.ജി.ആർ 0501 + 4516 എന്ന ഈ മാഗ്നറ്റർ അഥവാ ന്യൂട്രോൺ താരകം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.
ന്യൂട്രോൺ സ്റ്റാർ
ഇല്ലാതാകുന്ന നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങൾ ഒരു ഗ്രഹത്തിന്റെ വലുപ്പത്തിലേക്ക് ചുരുങ്ങിയുണ്ടാകുന്നതാണ് ന്യൂട്രോൺ താരകം. വലുപ്പം കുറവാണെങ്കിലും അവ വേറിട്ടുവന്ന സൂര്യസമാനമായ നക്ഷത്രങ്ങളുടെ അത്രതന്നെ പിണ്ഡം ഇവക്കുണ്ടാകും. അതുകൊണ്ടുതന്നെ, തമോഗർത്തങ്ങൾക്കുശേഷം ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള പ്രപഞ്ചവസ്തുകൂടിയാണിത്. അതാണ് എസ്.ജി.ആറിന് അത്യസാധാരണമായ കാന്തികശക്തി നൽകുന്നത്.
പുതിയ കണ്ടെത്തൽ
എസ്.ജി.ആർ അടക്കം 30 മാഗ്നറ്റേഴ്സാണ് 2008ൽ കണ്ടെത്തിയിരുന്നത്. ഭൂമിയിൽ നിന്ന് 15,000 പ്രകാശവർഷങ്ങൾ അകലെ ക്ഷീരപഥത്തിലാണ് ഇവയെ കണ്ടെത്തിയത്. ഏപ്രിൽ 15ന് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നത്, പ്രതീക്ഷിച്ചതിനേക്കാൾ വളരെ വേഗത്തിലാണ് ക്ഷീരപഥത്തിൽ സഞ്ചരിക്കുന്നതെന്നാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.