Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഹാപ്രളയവും...

മഹാപ്രളയവും മഹാമാരിയും: രണ്ട്​ വർഷത്തിനിപ്പുറവും കേരളം പറയുന്നു; ശുക്​റൻ യു.എ.ഇ

text_fields
bookmark_border

ദുബൈ: ഏ​ത്​ പ്രതിസന്ധികാലത്തും പ്രവാസികളെ ചേർത്തു​പിടിക്കുന്നവരാണ്​ ഇമറാത്തി ഭരണകൂടം എന്ന്​ ഒരിക്കൽകൂടി എഴുതിച്ചേർത്താണ്​ ഈ കോവിഡ്​ കാലം കടന്നുപോകുന്നത്​. ഒന്നാംകിട ചികിത്സയൊരുക്കിയും നാട്ടിലേക്ക്​ വഴിതുറന്നും വിസ കാലാവധി നീട്ടി നൽകിയും മടങ്ങിയെത്തുന്നവരെ സ്വാഗതം ചെയ്​തും ഒന്നരക്കോടി ഭക്ഷണപ്പൊതികൾ എത്തിച്ചും മറുനാട്ടുകാരെ കൈവിടാ​തെ ചേർത്തണച്ച രാഷ്​ട്രനായകരുള്ള നാടാണിത്​. പ്രതിസന്ധികളെ അതിജീവിച്ച്​ ഈ നാട്​ കരകയറു​േമ്പാൾ മലയാളികളുടെ ഓർമകൾ രണ്ട്​ വർഷം മുമ്പുള്ള മഹാപ്രളയകാലത്തേക്ക്​ പോകുകയാണ്​. പ്രളയജലത്തിൽ വിറങ്ങലിച്ചുനിന്ന കേരളത്തിന്​ കൈത്താങ്ങേകാൻ ആവശ്യപ്പെട്ട്​ ഇതുപോലൊരു ആഗസ്​റ്റ്​ 17നാണ് യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്​തത്​.

യു.എ.ഇയുടെ വിജയത്തിന്​ കേരള ജനത എക്കാലവും ഉണ്ടായിരുന്നെന്നും അവരെ സഹായിക്കേണ്ടത്​ നമ്മുടെ ഉത്തരവാദിത്വമാ​െണന്നും ആഹ്വാനം ചെയ്​ത്​ ശൈഖ്​ മുഹമ്മദ്​ കുറിച്ച വാക്കുകൾ ഏറ്റെടുത്ത്​ കേരളത്തിലേക്കൊഴുകിയ സഹായത്തിന്​ കൈയും കണക്കുമില്ല. കഴിഞ്ഞ രണ്ട്​ വർഷങ്ങളിലായി കേരളം അഭിമുഖീകരിച്ച മഹാപ്രളയങ്ങളിൽ അവർക്ക്​ കൈത്താങ്ങായി നിന്നവരാണ്​ പ്രവാസലോകവും ഇവിടെയുള്ള ഭരണാധികാരികളും. ഞൊടിയിടയിലായിരുന്നു യു.എ.ഇയുടെ നീക്കങ്ങ​ളത്രയും. യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ കേരളത്തെ സഹായിക്കാൻ ഉന്നത സമിതിക്ക്​ രൂപം നൽകാൻ നിർദേശം നൽകി. എമിറേറ്റ്​സ്​ റെഡ്​ ക്രസൻറി​ൻെറ നേതൃത്വത്തിൽ യു.എ.ഇയിലെ ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികളെ ഉൾപെടുത്തിയായിരുന്നു സമിതിയുണ്ടാക്കിയത്​. പ്രളയത്തി​ൻെറ പ്രത്യാഘാതം പരമാവധി കുറക്കാൻ ഇന്ത്യൻ സർക്കാറിനെ നേരിട്ട്​ പിന്തുണക്ക​ണമെന്നായിരുന്നു നേതാക്കളുടെ ആഹ്വാനം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാ​ൻ സ്​ഥിതിവിവരങ്ങൾ നേരിട്ടന്വേഷിച്ചുകൊണ്ടിരുന്നു.

ഷാർജ ഭണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ തുടക്കം മുതൽ സഹായം എത്തി​ച്ചുകൊണ്ടിരുന്നു. ഖലീഫ ബിൻ സായിദ്​ ആൽ ​നഹ്​യാൻ ഫൗണ്ടേഷൻ അടിയന്തര ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചു. ഞങ്ങൾ ഒപ്പമുണ്ടെന്നുറപ്പിച്ച്​ ദുബൈ പൊലീസ്​ പ്രത്യേക വിഡിയോ പുറത്തിറക്കി. കഴിഞ്ഞവർഷം വീണ്ടും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കേരളത്തെ കീഴടക്കിയപ്പോഴും ഇമറാത്ത്​ ഒപ്പമുണ്ടായിരുന്നു. പ്രളയജല​​ത്തെക്കാൾ വേഗത്തിൽ ഇവിടെനിന്ന്​ സംഭാവനകൾ നാട്ടിലേക്കൊഴുകി. പ്രളയത്തി​ൻെറ രണ്ടു​ വർഷം പിന്നിടു​േമ്പാഴും പ്രവാസലോകം യു.എ.ഇക്ക്​ വീണ്ടും നന്ദിയോതുകയാണ്​. മഹാപ്രളയത്തിനെക്കാൾ വേഗത്തിൽ പ്രവാസലോകത്ത്​ ആഞ്ഞടിച്ച മഹാമാരിക്കുമുന്നിൽ പതറിനിന്നവരെ ആത്മഹത്യക്ക്​ വിട്ടുകൊടുക്കാതെ മാറോടണച്ചത്​ ഈ നാടാണ്​.

വിമാന വിലക്ക്​ വീണതോടെ നാട്ടിലേക്ക്​ തിരിക്കാൻ വഴിയില്ലാതെനിന്നവരോട്​ 'നിങ്ങൾ ഇവിടെ സമാധാനമായി തുടരൂ' എന്ന്​ പറഞ്ഞ്​ സൗജന്യമായി വിസ കാലാവധി നീട്ടി നൽകിയത്​ യു.എ.ഇയാണ്​. വിസയിൽനിന്നും പിഴയിൽ നിന്നും കിട്ടാവുന്ന വൻ തുക വേണ്ടെന്നുവെച്ചാണ്​ മനുഷ്യത്വം മാത്രം മുൻനിർത്തി കാലാവധി നീട്ടി നൽകിയത്​. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാ​െത ലോകോത്തര ചികിത്സ സൗജന്യമായി നൽകിയും ഒന്നാം നമ്പർ ക്വാറൻറീൻ സൗകര്യമൊരുക്കിയും തങ്ങളെ ചേർത്തണച്ച യു.എ.ഇയോട്​ പ്രവാസികൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു 'ശുക്​​റൻ യു.എ.ഇ'. sheikh muhammed tweet കേരളത്തെ സഹായിക്കണമെന്നാവ​ശ്യപ്പെട്ട്​ 2018 ആഗസ്​റ്റ്​ 17ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ച വാക്കുകൾ shukran uae യു.എ.ഇ ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദിപറഞ്ഞ്​ 'ഗൾഫ്​ മാധ്യമം' ആഗസ്​റ്റ്​ 19ന്​ പ്രസിദ്ധീകരിച്ച ഒന്നാം പേജ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News#gulf news#shukran uae
Next Story