കർഷക പ്രക്ഷോഭം: മോദിക്കും അമിത് ഷാക്കും പ്രതിച്ഛായ നഷ്ടമായി, 'ഉണരൂ ബി.ജെ.പി' -സുബ്രഹ്മണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകരുടെ ട്രാക്ടർ പരേഡിനിടെയുണ്ടായ അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ 'ജാഗ്രതാ' കുറിപ്പുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. സ്വന്തം പാർട്ടിയായ ബി.ജെ.പിയിലെ അംഗങ്ങളോട് ഉണരാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമുണ്ടായിരുന്ന 'ഒന്നിനും വഴങ്ങാത്തവർ എന്ന പ്രതിച്ഛായ' നഷ്ടപ്പെെട്ടന്നും ട്വീറ്റുകളിൽ അദ്ദേഹം പറഞ്ഞു.
കർഷക പ്രക്ഷോഭത്തോടെ കാർഷി വ്യാപാരത്തിലെ രണ്ടു പങ്കാളികളോട് ജനങ്ങൾക്കുണ്ടായിരുന്ന ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. A - പഞ്ചാബിലെ കോൺഗ്രസ്/അകാലി രാഷ്ട്രീയക്കാരും അവരുടെ ഇടനിലക്കാരും. B - മോഡി/ഷാ എന്നിവർക്കുണ്ടായിരുന്ന 'ഒന്നിനും വഴങ്ങാത്തവർ എന്ന പ്രതിച്ഛായ'. നേട്ടമുണ്ടാക്കിയവർ, നക്സലുകളും മയക്കുമരുന്ന് മാഫിയകളും ഖലിസ്ഥാനികളും െഎ.എസ്.െഎയും. ബി.ജെ.പി ദയവായി ഉണരൂ.... സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
Respect of two groups of stakeholders in agricultural trade have been lost so far in the farmers agitation: A.The Punjab Congress/Akali politicians & their middlemen. B. The Modi/ Shah "tough guys" image. Gainers are Naxals, Drug lords, ISI & Khalistanis. BJP please wake up!
— Subramanian Swamy (@Swamy39) January 27, 2021
കർഷക പ്രക്ഷോഭത്തിനിടെയുണ്ടായ ക്രമസമാധാന വീഴ്ച്ചയെകുറിച്ചുള്ള തെൻറ വിമർശനം തുടർന്നുള്ള ട്വീറ്റിൽ അദ്ദേഹം പങ്കുവെച്ചു. പൊതു റിപബ്ലിക് ദിനാഘോഷങ്ങൾ വേണ്ടെന്ന് വെക്കാൻ കേന്ദ്രത്തോട് താൻ നിരന്തരം അപേക്ഷിച്ചിരുന്നുവെന്നും സ്വാമി ചൂണ്ടിക്കാട്ടി. ഇൗ പ്രതിസന്ധിക്ക് പിന്നാലെ ഇന്ത്യയെ കൂടുതൽ അസ്ഥിരപ്പെടുത്താനായി ഇൗ മാർച്ച്-മെയ് കാലയളവിൽ ഇന്ത്യയിൽ വലിയ അക്രമണം നടത്താൻ ചൈന മുതിർന്നേക്കും. ഹിന്ദുക്കൾ ഉപരോധത്തിലാണ്. ഉണരുക.... അദ്ദേഹം വ്യക്തമാക്കി.
Following the law&order fiasco on Republic Day celebration [which I had suggested that this year be inside Rashtrapati Bhavan event], China has been embodened to carry out a major attack this March-May period to further de-stabillize India. Hindus under siege. Wake up!!
— Subramanian Swamy (@Swamy39) January 27, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.