ട്വിറ്ററിന് പിന്നാലെ കലാപാഹ്വാനവും വ്യാജ വാർത്തകളുമായി കങ്കണ ഇൻസ്റ്റഗ്രാമിൽ; കോവിഡ് പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റ
text_fieldsമമതാ ബാനർജിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് സ്വന്തം ട്വിറ്റർ അക്കൗണ്ടിന് വിലക്ക് കിട്ടിയെങ്കിലും, ബോളിവുഡ് നടിയും സംഘപരിവാർ അനുകൂലിയുമായ കങ്കണാ റണാവത്ത് അതുകൊണ്ടൊന്നും തെൻറ പതിവ് തെറ്റിക്കുന്ന ലക്ഷണമില്ല. ഇത്തവണ ഇൻസ്റ്റഗ്രാമിലാണ് താരം വിദ്വേഷ പരമാർശങ്ങളും വ്യാജ വാർത്തകളും പങ്കുവെക്കുന്നത്. ട്വിറ്ററിൽ മമതയെ രാക്ഷസിയെന്ന് വിളിച്ചും നേരിട്ടല്ലാതെ വംശഹത്യക്ക് ആഹ്വാനം ചെയ്തുമായിരുന്നു കങ്കണ രംഗത്തെത്തിയത്. എന്നാൽ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയിൽ ബംഗാളിൽ ഹിന്ദുക്കളെ കൊന്നൊടുക്കകയാണെന്നും തിരിച്ച് ആക്രമിക്കാനുമാണ് ആവശ്യപ്പെടുന്നത്.
'ബംഗാളിൽ നിരവധിയാളുകളെ കൊല്ലുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുകഴിഞ്ഞു. എന്താണ് ഇതൊക്കെ സഹിക്കാന്‍ ഹിന്ദുക്കള്‍ ചെയ്തത്?'-എന്ന് കുറിച്ച കങ്കണ ഹിന്ദുക്കളോട് തിരിച്ച് ആക്രമിക്കാൻ ആഹ്വാനം ചെയയ്യുന്ന ഒരു പോസ്റ്ററും കീഴെ പങ്കുവെച്ചിട്ടുണ്ട്. '1947ൽ കൊല്‍ക്കത്തയിൽ നടന്ന കൂട്ടക്കൊല ആവര്‍ത്തിക്കാനാണ് ഹിറ്റ്‌ലര്‍ മമതയുടെ ശ്രമം. ഇനിയും ഹിന്ദു സമൂഹത്തിന് കാഴ്ചക്കാരെ പോലെ മിണ്ടാതിരിക്കാനാവില്ല'-പോസ്റ്ററിൽ പറയുന്നു. 'നിർഭാഗ്യവശാൽ തങ്ങളെ ബാധിക്കാത്ത വിശയം എന്ന നിലയിൽ അവർ മിണ്ടാതിരിക്കുകയാണ്.. പക്ഷെ അടുത്ത ദിവസം അത് അവർക്ക് നേരെയും സംഭവിക്കുന്നുമെന്ന് എല്ലാ ഹിന്ദുക്കളും തിരിച്ചറിയണം... - അതിന് മറുപടിയായി കങ്കണ കുറിച്ചു.
കങ്കണയുടെ കോവിഡ് പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം
ട്വിറ്റർ വിട്ട് ഇൻസ്റ്റയിൽ എത്തിയ വിവാദ താരം അവിടെയും വിവാദ പോസ്റ്റുകളും വ്യാജ വാർത്തകളും പങ്കുവെക്കുന്നതിൻറെ തിരക്കിലായിരുന്നു. "ഇന്ത്യയ്ക്ക് കൂടുതൽ ഓക്സിജൻ ആവശ്യമില്ല. ഇവിടുള്ളവർക്ക് ദൈവഭയവും മതവുമാണ് ആവശ്യം. ഈ കഴുകന്മാരിരെ ഒാർത്ത് ലജ്ജിക്കുന്നു !!!" കങ്കണ ഒരു പോസ്റ്റിൽ കുറിച്ചു. ''ഈ രാജ്യത്ത് ധാരാളം കള്ളന്മാരുണ്ട്. ഞങ്ങൾക്ക് ഓക്സിജൻ ആവശ്യമില്ല, മനുഷ്യരാശിക്ക് സത്യസന്ധതയാണ് ഇപ്പോൾ ആവശ്യം. -മറ്റൊരു പോസ്റ്റ് ഇങ്ങനെയായിരുന്നു.
എന്നാൽ, ഇന്നലെ ഇട്ട മൂന്നാമത്തെ പോസ്റ്റിൽ ഇൻസ്റ്റ കങ്കണയെ ശിക്ഷിക്കുക തന്നെ ചെയ്തു. തനിക്ക് കോവിഡ് ബാധിച്ചെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. എന്നാൽ, കോവിഡ് ചെറിയ പനി മാത്രമാണെന്നും അതിന് പ്രചാരണം നൽകി ആളുകളെ പേടിപ്പിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
'കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ഷീണവും തളർച്ചയും കണ്ണുകളിൽ വരൾച്ചയും അനുഭവപ്പെടുന്നുണ്ടായരുന്നു. ഹിമാചൽ പ്രദേശിലേക്ക് പോകുന്നതിന് മുന്നോടിയായി കോവിഡ് പരിശോധനക്ക് വിധേയമായി. ഫലം പോസിറ്റീവാണ്'. വൈറസിനെ പേടിക്കാൻ പാടില്ല. അത് നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും.ഒരുമിച്ച് േകാവിഡിനെ നേരിടാം. ചെറിയ പനിയാണ് ഇത്. അതിന് പ്രചാരണം നൽകി ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം' -കങ്കണ കുറിച്ചു. നിലവിൽ ഇൗ പോസ്റ്റ് ഇൻസ്റ്റയിൽ ലഭ്യമല്ല. അതോടെ ട്വിറ്ററിന് പിന്നാലെ മറ്റൊരു സോഷ്യൽ മീഡിയയും തന്നെ ലക്ഷ്യമിടുന്നതായി ആരോപിച്ച് കങ്കണയെത്തി. കോവിഡ് ഫാൻ ക്ലബ് തെൻറ പോസ്റ്റ് റിപ്പോർട്ടടിച്ച് ഡിലീറ്റ് ചെയ്യപ്പിച്ചതാകാമെന്നും അവർ ആരോപിച്ചു.
ചിലർക്ക് വേദനിച്ചതിനാൽ കോവിഡിനെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള എെൻറ പോസ്റ്റ് ഇൻസ്റ്റഗ്രാം നീക്കം ചെയ്തു. തീവ്രവാദികളെ കുറിച്ചും കമ്യൂണിസ്റ്റ് അനുഭാവികളെ കുറിച്ചും ഞാൻ ട്വിറ്ററിൽ കേട്ടിരുന്നു. എന്നാൽ, കോവിഡ് ഫാൻ ക്ലബ് അതിലേറെ അതിശയകരമാണ്. ഇൻസ്റ്റയിൽ വന്നിട്ട് രണ്ട് ദിവസങ്ങളായി, എന്നാൽ, ഒരാഴ്ച്ചപോലും ഇവിടെ നിലനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. -കങ്കണ പരിഹാസരൂപേണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.