'ജയെൻറ മകൻ അല്ലെന്ന് തെളിയുന്നതുവരെ അയാളെ അപമാനിച്ച് വേദനിപ്പിക്കാതിരിക്കാം'
text_fieldsമലയാളത്തിലെ അനശ്വര നടൻ ജയെൻറ മരണശേഷം അദ്ദേഹത്തിെൻറ ബന്ധുത്വത്തെ ചൊല്ലി നിരവധി വിവാദങ്ങളാണ് ഉയർന്നത്. 2001ൽ അദ്ദേഹത്തിെൻറ മകൻ എന്ന അവകാശവാദവുമായി കൊല്ലം സ്വദേശി മുരളി ജയൻ രംഗത്തെത്തിയിരുന്നു. എന്നാൽ ജയെൻറ ബന്ധുക്കൾ ഇതിനെ ശക്തമായി എതിർത്തു. സമൂഹമാധ്യമങ്ങളിൽ ജയെൻറ വീട്ടുകാരും മുരളിയും തമ്മിലുണ്ടായിരുന്ന വാദപ്രതിവാദങ്ങൾ ചർച്ചയാകുകയും ചെയ്തു.
ഈ സാഹചര്യത്തിൽ മുരളിക്ക് പിന്തുണയുമായി രംഗത്തെത്തുകയാണ് ചലച്ചിത്ര പ്രവർത്തകൻ ആലപ്പി അഷ്റഫ്. അദ്ദേഹം േഫസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുരളിയെന്ന ഒരു ചെറുപ്പക്കാരൻ പൊതു സമൂഹത്തിെൻറ മുന്നിൽ ചില തെളിവുകൾ നിരത്തി തെൻറ പിതാവാണ് ജയൻ എന്ന് പറയുമ്പോൾ, ആ പുത്രെൻറ ദയനീയവസ്ഥ ജയനെ സ്നേഹിക്കുന്നവർക്ക് വേദന പകരുന്നതാണ്. ജയെൻറ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. എന്നാൽ, ജയെൻറ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാമെന്നാണ് ആലപ്പി അഷ്റഫിെൻറ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
ജയന് ഒരു മകനുണ്ടോ...?
തനിക്ക് ജൻമം നൽകിയ പിതാവിനെ കുറിച്ച് അമ്മ നല്കിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് മുരളി ജയൻ പൊതു സമൂഹത്തിെൻറ മുന്നിൽ നില്ക്കുന്നത്.
മലയാളികളുടെ മനസ്സിനെ കീഴടക്കിയ സാഹസീക നായകൻ ജയെൻറ ഏക മകനാണന്ന അവകാശവാദവുമായ് ഒരു ചെറുപ്പക്കാരൻ മലയാളിയുടെ പൊതു മനസ്സാക്ഷിയുടെ അംഗീകാരത്തിനായ് കൈകൂപ്പിനിലക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പലപ്പോഴും കാണുന്ന കൗതകം.
വ്യവസായ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസിന് ഒരു മകനുണ്ടായിരുന്നു മാക്സൺ.
എെൻറ സിനിയറായ് ആലപ്പുഴ എസ്.ഡി കോളജിൽ പഠിച്ചിരുന്നു.
ടി.വി. േതാമസിെൻറ അവസാന കാലത്തായിരുന്നു മാക്സന് പുത്രനെന്ന അംഗീകാരം ലഭിച്ചത്.
അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാൽ ഗൗരിയമ്മയും.
ജഗതി ശ്രീകുമാറിെൻറ മകൾ സ്വന്തം പിതാവിെൻറ കാൽതൊട്ട് വന്ദിക്കാൻ എത്തിയപ്പോൾ ദ്രൗപതിയെ പോലെ പരസ്യ വേദിയിൽ അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്.ഒടുവിൽ ആ മകൾക്കും പിതൃത്വത്തിെൻറ അംഗീകാരം ലഭിച്ചു.
ഇപ്പോൾ മുരളിയെന്ന ഒരു ചെറുപ്പക്കാരൻ പൊതു സമൂഹത്തിൻ്റെ മുന്നിൽ ചില തെളിവുകൾ നിരത്തി തെൻറ പിതാവാണ് ജയൻ എന്ന് പറയുമ്പോൾ, ആ പുത്രെൻറ ദയനീയവസ്ഥ ജയനെ സ്നേഹിക്കുന്നവർക്ക് വേദന പകരുന്നതാണ്.
ജയൻ്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല.
എന്നാൽ ജയെൻറ ചില രൂപസാദൃശ്യങ്ങൾ ദൈവം മുരളിക്ക് നല്കിയിട്ടുണ്ടന്നത് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
മുരളി ജയെൻറ മകനാണോയെന്ന് ശാസ്ത്രീയമായ പരിക്ഷണങ്ങളിലൂടെ തിരിച്ചറിയുവാനുള്ള സഹചര്യം ഇന്നു നിലവിലുണ്ട്.
അതിനുള്ള അവസരമൊരുക്കാൻ ഒരു പക്ഷേ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലൂടെ തീരുമാനമായേക്കാം. അതല്ലങ്കിൽ പരാതിക്കാർക്ക് നീതി പീഠത്തെ സമീപിക്കാം.
അതുവരെ, ജയെൻറ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാം.
തൽക്കാലം അദ്ദേഹത്തെ ജയെൻറ മകനായ് തന്നെ നമ്മൾ കാണേണ്ടതല്ലേ..?
പിതൃത്വം അംഗീകരിച്ചുകിട്ടാനായ് കൈകൂപ്പിനിലക്കുന്ന നിസ്സഹായനോട് പരിഷ്കൃത സമൂഹം അങ്ങിനെയല്ലേ വേണ്ടത്...?
ആലപ്പി അഷറഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.