
നിയമനം 'ചീഫ് ക്യൂട്ട്നെസ് ഓഫിസർ' പദവിയിൽ; എപ്പോഴും ചിരിക്കണം, ജോലിസമ്മർദ്ദം ഇല്ലാതാക്കണം, ഏറ്റവും പ്രായം കുറഞ്ഞ സി.സി.ഒ കോഴിക്കോടിന് സ്വന്തം
text_fieldsകോഴിക്കോട്: ജീവനക്കാരിയുടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ 'ചീഫ് ക്യൂട്ട്നെസ് ഓഫിസർ' പദവിയിൽ നിയമിച്ചിരിക്കുകയാണ് കോഴിക്കോട്ടെ ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനം. കുഞ്ഞിനെ നിയമിച്ചുകൊണ്ടുള്ള ഓഫർ ലെറ്ററും, ഇതിന് നൽകിയ മറുപടിയും വൈറലായിരിക്കുകയാണ്.
ഇക്കഴിഞ്ഞ മാർച്ച് ഏഴിനാണ് കോഴിക്കോട് സ്വദേശിയെ തേടി കമ്പനിയുടെ നിയമന ഉത്തരവ് എത്തിയത്. പനത്തിൻറെ ചീഫ് ക്യൂട്ട്നെസ് ഓഫിസർ പദവിയിലേക്കാണ് നിയമനം. ജോലി കരുതുംപോലെ അത്ര നിസ്സാരമല്ല. ജോലിസമ്മർദ്ദം ഏറെയുള്ള സ്ഥാപനത്തിൽ എല്ലായ്പ്പോഴും കളിചിരിയും സന്തോഷവും പടർത്തുക, ഏത് കഠിനഹൃദയരുടേയും ഹൃദയം പുഞ്ചിരികൊണ്ട് അലിയിക്കുക, ജോലിസമ്മർദ്ദം ഇല്ലാതാക്കുക തുടങ്ങിയവ ചീഫ് ക്യൂട്ട്നെസ് ഓഫിസറുടെ ഉത്തരവാദിത്തമാണ്.
ഇത്ര കഠിനമായ ജോലിക്ക് കനത്ത പ്രതിഫലമാണ് കമ്പനി ഓഫർ ചെയ്തിരിക്കുന്നത്. കവിൾതടങ്ങളിൽ നിറയെ ഉമ്മകൾ, എല്ലാവരുടേയും പരിലാളനം. സ്ഥാപനത്തിലെ ചീഫ് മാർക്കറ്റിങ് ഓഫിസറായ അമ്നയുടെ നവജാത ശിശുവിൻറെ പിറവിയാണ് ഹാരിസ് ആൻറ് കോ എന്ന ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനം നിയമന ഉത്തരവ് അയച്ച് ആഘോഷിച്ചത്. സ്ഥാപനത്തിലെ സോഷ്യൽ മീഡിയയുടെ ചുമതലകൂടിയുള്ള അമ്നയുടെ കുഞ്ഞിനെ 'ജൂനിയർ സോഷ്യൽ വനിത' എന്നാണ് നിയമന ഉത്തരവിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ചില കുഞ്ഞ് നിബന്ധനകളോടെ ഓഫർ സ്വീകരിച്ച് കുഞ്ഞിനുവേണ്ടി അമ്മ അയച്ച മറുപടിയും രസകരമായി. കളിപ്പാട്ടങ്ങൾ നിറഞ്ഞ ഒരു പ്ലേ മുറി, ജോലി കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനായി സി.എം.ഒയുമായി നിത്യേനയുള്ള മീറ്റിങ്ങുകൾ, എന്നിങ്ങനെ പോകുന്നു ജൂനിയർ സോഷ്യൽ വനിത എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കുഞ്ഞിൻറെ മറുപടിക്കത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.