ജോസ് കെ. മാണിയുടെ ലവ് ജിഹാദ് ആരോപണം നിഷ്കളങ്കമായി തോന്നുന്നില്ല: അംജദ് അലി
text_fieldsകോഴിക്കോട്: ലൗ ജിഹാദ് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് അംജദ് അലി ഇ.എം. 'ലൗ ജിഹാദ് സംശയം ദൂരീകരിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ആവശ്യം സ്റ്റേറ്റിനോട് ആണെങ്കിൽ അത് വളരെ നേരത്തെ തന്നെ സുപ്രീംകോടതിയും പോലീസും ഒക്കെ വ്യക്തമാക്കിയതാണല്ലോ. ഇനി അതല്ല മുസ്ലിം സമുദായത്തോട് ആണെങ്കിൽ, സൗകര്യമില്ല എന്നേ പറയാനുള്ളു. നിരന്തരം തെളിയിക്കേണ്ടി വരുന്ന 'അപ്പോളജറ്റിക് പൊസിഷനിൽ' നിന്നൊക്കെ ഈ സമുദായം മുന്നോട്ട് പോയിട്ട് കാലം കുറെയായെന്നും' അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
സുപ്രീം കോടതിയും പോലീസും വരെ തള്ളികളഞ്ഞ ലൗ ജിഹാദ് ആരോപണം ഇടതുമുന്നണിയിലെ ഒരു കക്ഷി ഉന്നയിക്കുന്നത് അത്ര നിഷ്കളങ്കമായി തോന്നുന്നില്ലെന്നും, 'അമീർ -ഹസൻ -കുഞ്ഞാലികുട്ടി കൂട്ടുകെട്ട്' പ്രസ്താവന മുതൽ പുകസയുടെ വീഡിയോ വരെ മുസ്ലിം സമുദായത്തെ മുൻനിർത്തി ഒരു ധ്രുവീകരണത്തിനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്നും അംജദ് അലി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
മുസ്‌ലിമിന്‍റെ രാജ്യസ്നേഹത്തേയും പൗരത്വത്തെയും മുതൽ അവന്റെ തൊപ്പിയും താടിയും അടക്കമുള്ള സകലതിനേയും സംശയത്തിന്‍റെ കണ്ണുകളിൽ നിലനിർത്തുക എന്നതാണ് ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന മുസ്‌ലിംവിരുദ്ധ പൊതു ബോധത്തിൻറെ അടിസ്ഥാനം. ആ പൊതു ബോധത്തിന്‍റെ തണലിൽ നിന്നുകൊണ്ടാണ് അവർ ഇവിടെ മുസ്‌ലിംവിരുദ്ധ വംശഹത്യ പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്നത്
അതേ സംശയത്തിന്‍റെ ആർഎസ്എസ് യുക്തിയാണ് ജോസ് കെ മാണി മുസ്ലിം സമുദായത്തിനു നേരെ ഉന്നയിക്കുന്നത്. സുപ്രീം കോടതിയും പോലീസും വരെ തള്ളികളഞ്ഞ ലൗ ജിഹാദ് ആരോപണം ഇടതുമുന്നണിയിലെ ഒരു കക്ഷി ഉന്നയിക്കുന്നത് അത്ര നിഷ്കളങ്കമായി തോന്നുന്നില്ല. 'അമീർ -ഹസൻ -കുഞ്ഞാലികുട്ടി കൂട്ടുകെട്ട്' പ്രസ്താവന മുതൽ പുകസയുടെ വീഡിയോ വരെ മുസ്ലിം സമുദായത്തെ മുൻനിർത്തി ഒരു ധ്രുവീകരണത്തിനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. അത്യന്തികമായി ഇത്തരം കാര്യങ്ങൾ ആർക്കാണ് ഗുണം ചെയ്യുക എന്ന് പറയേണ്ട കാര്യമില്ലല്ലോ.
ലൗ ജിഹാദ് സംശയം ദൂരീകരിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ആവശ്യം സ്റ്റേറ്റിനോട് ആണെങ്കിൽ അത് വളരെ നേരത്തെ തന്നെ സുപ്രീംകോടതിയും പോലീസും ഒക്കെ വ്യക്തമാക്കിയതാണല്ലോ. ഇനി അതല്ല മുസ്ലിം സമുദായത്തോട് ആണെങ്കിൽ, സൗകര്യമില്ല എന്നേ പറയാനുള്ളു. നിരന്തരം തെളിയിക്കേണ്ടി വരുന്ന 'അപ്പോളജറ്റിക് പൊസിഷനിൽ' നിന്നൊക്കെ ഈ സമുദായം മുന്നോട്ട് പോയിട്ട് കാലം കുറെയായി...
മുസ്‌ലിമിന്റെ രാജ്യസ്നേഹത്തേയും പൗരത്വത്തെയും മുതൽ അവന്റെ തൊപ്പിയും താടിയും അടക്കമുള്ള സകലതിനേയും സംശയത്തിന്റെ ...
Posted by Amjad Ali E M on Sunday, 28 March 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.