ഉത്തർ പ്രദേശ് ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനം - സംവിധായകൻ അനുരാജ് മനോഹർ
text_fieldsകൊച്ചി: ഉത്തർപ്രദേശിലെ കാൺപുരിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ശ്വാസകോശം പുറത്തെടുത്ത സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അനുരാജ് മനോഹർ. ഹൊറർ നോവലോ മായാജാല കഥയിലെ ഭാഗമോ അല്ല, ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തർ പ്രദേശിൽ ഇന്നലെ നടന്നതാണ് സംഭവമെന്ന് അനുരാജ് മനോഹർ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷം ഏറെ ശ്രദ്ധിക്കപ്പെട്ട 'ഇഷ്ഖ്'ൻെറ സംവിധായകനാണ് അനുരാജ് മനോഹർ.
അനുരാജ് മനോഹർ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
ആറു വയസ്സുള്ള പെൺകുട്ടിയുടെ ശ്വാസകോശം കൊണ്ട് പൂജ ചെയ്‌താൽ കുട്ടികൾ ഉണ്ടാകുമെന്ന് ദിവ്യൻ പറയുന്നു. ഇത് കേട്ട് ദമ്പതികൾ ശ്വാസകോശം കൊണ്ടുവരാൻ ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുക്കുന്നു. പോയവന്മാർ ഒരു ആറ് വയസ്സുകാരിയെ കണ്ട് പിടിച്ച് ബലാത്സംഗം ചെയ്ത് കൊന്ന് ശ്വാസകോശം പുറത്തെടുത്ത് ദമ്പതികൾക്ക് കൊടുക്കുന്നു.
ഇത് ഏതെങ്കിലും ഹൊറർ നോവലോ മായാജാല കഥയിലെ ഭാഗമോ അല്ല. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തർ പ്രദേശിൽ ഇന്നലെ നടന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.