നിങ്ങളുടെ അടിവസ്ത്രത്തിന്റെ അളവ് വരെ പണ്ടേ ചോർത്തിക്കൊണ്ട് പോയിരിക്കുന്നു -ബെന്യാമിന്‍
text_fieldsകോഴിക്കോട്: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് നടത്തിയ ചര്‍ച്ചയില്‍ വിനു വി. ജോണും വിഷ്ണുനാഥും പരാമര്‍ശിച്ച എഴുത്തുകാരന്‍ താനാണെന്ന് വ്യക്തമാക്കി സാഹിത്യകാരന്‍ ബെന്യാമിന്‍. ഡാറ്റ കച്ചവടത്തെക്കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റായിരുന്നു പരാമര്‍ശ വിഷയമെന്നും അവരുടെ പരാമര്‍ശങ്ങള്‍ക്കും പരിഹാസത്തിനും മറുപടി പറയുകയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ബെന്യാമിന്‍ പറയുന്നു.
ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവും ഇല്ല എന്ന് ഞാന്‍ എഴുതിയിരുന്നു. എന്റെ നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു. കാരണം ഇതിനോടകം തന്നെ ആരെല്ലാമോ ചോര്‍ത്തിക്കൊണ്ട് പോയിക്കഴിഞ്ഞ നമ്മുടെ സ്വകാര്യ വിവരങ്ങളെക്കുറിച്ച് എനിക്ക് അന്നും ഇന്നും ഒരു വേവലാതിയും ഇല്ല -അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ശരീരശാസ്ത്രം എന്ന നോവലിനെ പരാമര്‍ശിച്ച് അവയവദാനത്തെ കുറിച്ച് നോവല്‍ എഴുതി എന്ന് വിനു പരിഹസിക്കുന്നത് കേട്ടു. ഡേറ്റയും അവയവ ദാനവും തമ്മില്‍ എന്ത് എന്ന് വിനുവിനെ അറിയൂ -എന്നും ബെന്യാമിന്‍ വിമര്‍ശിക്കുന്നു.
ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:
ഏഷ്യാനെറ്റിന്റെ ഇന്നലത്തെ newshour ചർച്ചയിൽ ശ്രീ. വിനു വി. ജോണും വിഷ്ണുനാഥും പരാമർശിച്ച എഴുത്തുകാരൻ ഞാനാണ്. അവരുടെ പരാമർശങ്ങൾക്കും പരിഹാസത്തിനും മറുപടി പറയാൻ ഞാൻ അവിടെ ഇല്ലാതെയിരുന്നതിനാൽ ഇവിടെ മറുപടി നൽകുന്നു.
ഡേറ്റ കച്ചവടത്തെപ്പറ്റി മാസങ്ങൾക്കു മുൻപ് ഇട്ട ഒരു പോസ്റ്റ് ആയിരുന്നു പരാമർശ വിഷയം. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതിൽ ഒരു വിഷമവും ഇല്ല എന്ന് ഞാൻ അതിൽ എഴുതിയിരുന്നു. അതിനു ശേഷമാണ് കേരളത്തിൽ ഇക്കണ്ട വിവാദങ്ങൾ ഒക്കെ ഉണ്ടായത്.
അതിനു ശേഷവും ഞാൻ എന്റെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കുന്നു. കാരണം ഇതിനോടകം തന്നെ ആരെല്ലാമോ ചോർത്തിക്കൊണ്ട് പോയിക്കഴിഞ്ഞ നമ്മുടെ സ്വകാര്യ വിവരങ്ങളെക്കുറിച്ച് എനിക്ക് അന്നും ഇന്നും ഒരു വേവലാതിയും ഇല്ല.
നിങ്ങൾക്ക് ഏതെങ്കിലും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾ ഗൂഗിൾ സേർച്ച് നടത്തുമെങ്കിൽ, നിങ്ങൾക്ക് ഒരു ആൻഡ്രോയ്ഡ് ഫോൺ ഉണ്ടെങ്കിൽ നിങ്ങളുടെ അടിവസ്ത്രത്തിന്റെ അളവ് വരെ ആവശ്യം ഉള്ളവർ പണ്ടേക്ക് പണ്ടേ ചോർത്തിക്കൊണ്ട് പോയിരിക്കുന്നു എന്ന് ഇനിയും മനസിലായിട്ടില്ലാത്തവർക്ക് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ.
ആർക്കെങ്കിലും ഇനിയും സംശയം ബാക്കി ആണെങ്കിൽ അടുത്തിടെ ഇറങ്ങിയ The social dilemma എന്ന Netflix documentary ഒന്ന് കാണാൻ ശ്രമിക്കുക.
നമുക്ക് സൗജന്യമായി ലഭിച്ചു കൊണ്ടിരിക്കുന്ന facebook, gmail, തുടങ്ങിയവ എങ്ങനെ surveillance capitalism, data mining എന്നിവയ്ക്കുള്ള ഉപകരണങ്ങളായി നിലകൊള്ളുന്നു എന്ന് മനസിലാവും.
പിന്നെ ശരീരശാസ്ത്രം എന്ന നോവലിനെ പരാമർശിച്ച് അവയവദാനത്തെ കുറിച്ച് നോവൽ എഴുതി എന്ന് വിനു പരിഹസിക്കുന്നത് കേട്ടു. ഡേറ്റയും അവയവ ദാനവും തമ്മിൽ എന്ത് എന്ന് വിനുവിനെ അറിയൂ. എന്തൊക്കെയാണോ പറയുന്നത്???
കോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.