മൂന്നു സെക്കന്റിൽ ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തി ചൈനീസ് യുവതി ആഴ്ചയിൽ സമ്പാദിക്കുന്നത് 120 കോടി രൂപ
text_fieldsബെയ്ജിങ്: ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ഓൺലൈൻ വിഡിയോകൾ നിർമിക്കുന്നത്. പിന്നീടാ വിഡിയോകൾ യൂട്യൂബിലോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലോ പോസ്റ്റ് ചെയ്യുന്നു. കൂടുതൽ ആളുകൾ ഈ വിഡിയോകൾ കാണുമെന്ന് പ്രതീക്ഷിച്ച് തന്നെയാണ് എല്ലാവരും പോസ്റ്റ് ചെയ്യുന്നത്.
കണ്ടന്റ് ക്രിയേറ്റർമാരുടെ വരുമാനമാർഗം തന്നെയാണിത്. ഇത്തരം വിഡിയോകൾ പലർക്കും വലിയ തുക സമ്പാദിക്കാൻ വഴിയൊരുക്കുന്നു. ഓൺലൈൻ ഉൽപ്പന്നങ്ങളുടെ പ്രൊമോഷൻ വിഡിയോകൾ വഴി കോടികളാണ് ചൈനീസ് സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറായ ഴെങ് ഷിയാങ് ഷിയാങ് സമ്പാദിക്കുന്നത്. ടിക്ടോക്കിന്റെ ചൈനീസ് രൂപമായ ഡൂയിൻ വഴിയാണ് ഴെങ് ഷിയാങ് ഷിയാങ്ങിന്റെ പരിപാടി. ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോകളാണ് ഴെങ് ചെയ്യാറുള്ളത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉൽപ്പന്നത്തെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. വിഡിയോയിൽ ഴെങ്ങിന്റെ സഹായി ഓറഞ്ച് പെട്ടിയിലെ ഉൽപ്പന്നങ്ങൾ ഒന്നൊന്നായി കൈമാറും. ക്ഷണനേരം കൊണ്ട് ആ പെൺകുട്ടി ഓരോ ഉൽപ്പന്നത്തിന്റെ ഗുണങ്ങളും വിലയും പറഞ്ഞുതരും. സെക്കൻഡുകൾക്കകം എല്ലാം പറഞ്ഞുതീർക്കാനുള്ള ഴെങ്ങിന്റെ കഴിവാണ് ശ്രദ്ധിക്കപ്പെട്ടത്. ഇങ്ങനെ ഏതാണ്ട് 14 മില്യൺ ഡോളർ (120 കോടി രൂപ) ഓരോ ആഴ്ചയും ഴെങ് സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോൾട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.