ജന്മദിനത്തിൽ പിതാവ് സമ്മാനിച്ചത് ഒരു കുപ്പി മലിന ജലം; അദ്ഭുതം കൂറി മകൾ
text_fieldsമകളുടെ ജന്മദിനത്തിന് ഒരു കുപ്പി മലിന ജലം സമ്മാനമായി നൽകി ഞെട്ടിച്ചിരിക്കുകയാണ് പിതാവ്. മകൾ തന്നെയാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്നത്. ഇതാദ്യമായല്ല, ഇത്തരം സമ്മാനങ്ങൾ നൽകി പിതാവ് തന്നെ വിസ്മയിപ്പിക്കുന്നതെന്നും പട്രീഷ്യ മൗ കുറിച്ചു.
കഴിഞ്ഞ ജന്മദിനത്തിൽ അദ്ദേഹമെനിക്ക് സമ്മാനമായി നൽകിയത് കുരുമുളക് സ്പ്രേ, ഒരു എൻസൈക്ലോ പീഡിയ, ഒരു കീചെയിൻ, അദ്ദേഹം എഴുതിയ ഒരു പുസ്തകവും അടങ്ങിയ കിറ്റാണ്. ഇത്തവണത്തെ സമ്മാനം വലിയ സ്പെഷ്യൽ ആയിരിക്കുമെന്നും അത് വാങ്ങാൻ കാശൊന്നും മുടക്കേണ്ട എന്നും എന്നാൽ വലിയൊരു സന്ദേശം അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.-മൗ തുടരുന്നു.
മലിനമായ കുപ്പിവെള്ളത്തിൽ വലിയ സന്ദേശമാണുള്ളത്. നമ്മൾ വലിയ ആശയക്കുഴപ്പത്തിലായിരിക്കുമ്പോൾ ജീവിതം വളരെ മോശമായി അനുഭവപ്പെടുന്നു. എന്നാൽ മനസ് സ്വസ്ഥമായ അവസ്ഥയിലാകുമ്പോൾ, എല്ലാം വളരെ നല്ലതായി തോന്നുന്നു. അതായത് കുപ്പി കുലുക്കുമ്പോൾ, വെള്ളത്തിൽ മുഴുവൻ മാലിന്യമുണ്ടെന്ന് തോന്നുന്നു. എന്നാൽ അത് ഒരിടത്ത് കുറച്ചു നേരം വെക്കുമ്പോൾ മാലിന്യം കുപ്പിയുടെ 10 ശതമാനം മാത്രമേ ഉള്ളൂവെന്ന് കാണാം. ഈ കാഴ്ചപ്പാട് പിന്തുടർന്നാൽ ജീവിതത്തിൽ വിജയിക്കാൻ സാധിക്കും. പിതാവിന്റെ സമ്മാനത്തെ കുറിച്ച് അവർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
നീ സമുദ്രത്തിലെ ഒരു തുള്ളിയല്ല, ഒരു തുള്ളിയിലെ സമുദ്രമാണ് എന്നും പറഞ്ഞാണ് പിതാവിന്റെ സ്നേഹസമ്മാനത്തിന്റെ ചിത്രം മൗ എക്സിൽ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.