ബന്ധുക്കളെ ‘പാഠം’ പഠിപ്പിക്കാൻ മരണം പ്രാങ്ക് ചെയ്തു; അവസാനം സെമിത്തേരിയിൽ ഹെലിക്കോപ്ടറിൽ പറന്നിറങ്ങി ഞെട്ടിച്ചു -വിഡിയോ
text_fieldsസ്വന്തം മരണവാർത്ത പത്രത്തിൽ അച്ചടിക്കാൻ കൊടുത്ത ചാർളിയെ നമ്മൾ സിനിമയിൽ കണ്ടതാണ്. എന്നാലിവിടെ യഥാർഥ ജീവിതത്തിലും ഒരാൾ ചാർളിയുടെ പണി ചെയ്തിരിക്കുകയാണ്. തന്റെ മരണത്തോട് ബന്ധുക്കളും സുഹൃത്തുക്കളും എങ്ങിനെ പ്രതികരിക്കുന്നു എന്ന് അറിയാണ് ഡേവിഡ് ബാർട്ടൺ എന്ന ബെൽജിയൻ ടിക് ടോക്കർ സ്വന്തം മരണം പ്രാങ്ക് ചെയ്തത്.
കുടുംബത്തിനകത്ത് ആളുകൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ടിരിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കുക എന്നതായിരുന്നു തന്റെ പ്രാങ്കിന്റെ ലക്ഷ്യമെന്നാണ് ഡേവിഡ് ബാർട്ടൺ പറയുന്നത്. മകളും ഭാര്യയും ഉൾപ്പടെയുള്ളവരോട് ആലോചിച്ച ശേഷമാണ് പ്രാങ്ക് പ്ലാൻ ചെയ്തത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും മരണം അറിയിച്ച ശേഷം ഇയാൾ ശവസംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടക്കവെ ഹെലികോപ്റ്ററിൽ പറന്നിറങ്ങുകയായിരുന്നു.
45 -കാരനായ ഡേവിഡിന്റെ മകൾ അച്ഛൻ മരിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള സന്ദേശങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. 'റെസ്റ്റ് ഇൻ പീസ് ഡാഡി, ഞാൻ എപ്പോഴും നിങ്ങളെ കുറിച്ചോർക്കും. ജീവിതം എന്തുകൊണ്ടാണ് ഇങ്ങനെ കരുണയില്ലാത്തതാവുന്നത്. എന്തുകൊണ്ട് നിങ്ങൾ? നിങ്ങൾ ഒരു മുത്തച്ഛനാവാൻ പോവുകയാണ്. ജീവിതം മുഴുവനും നിങ്ങൾക്കായി നീണ്ടുപരന്ന് കിടക്കുകയാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു. ഞങ്ങൾ നിങ്ങളെ മറക്കില്ല' എന്നാണ് മകൾ കുറിച്ചത്. ഇതോടെ മരണം എല്ലാവരും ഉറപ്പിക്കുകയായിരുന്നു.
കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് സുഹൃത്തുക്കളും ബന്ധുക്കളും അടക്കം എല്ലാവരും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ, അധികം വൈകാതെ ഡേവിഡ് ഒരു ഹെലികോപ്റ്ററിൽ വന്നിറങ്ങുകയായിരുന്നു. ഇത് അവിടെ കൂടി നിന്നവരെ ആകെത്തന്നെയും ഞെട്ടിച്ചു.
A Belgian man has explained why he faked his own death and turned up to his “funeral” in a helicopter, to the shock of his loved ones.
— Daily Loud (@DailyLoud) June 14, 2023
David Baerten, 45, claimed he carried out the elaborate “prank” to teach members of his family a lesson about the importance of staying in touch… pic.twitter.com/HEKG7HnlNf
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.