വ്യാജ സന്ദേശങ്ങൾ എങ്ങനെ തിരിച്ചറിയാം? പൊലീസിന്‍റെ നിർദേശങ്ങൾ ഇവയാണ്
text_fieldsസമൂഹമാധ്യമങ്ങളുടെ ഇക്കാലത്ത് ഏറ്റവും വലിയ വില്ലനാകുന്നവയാണ് വ്യാജ സന്ദേശങ്ങൾ. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കെത്താൻ നിമിഷനേരം മാത്രം മതിയെന്നതിനാൽ വ്യാജ സന്ദേശങ്ങൾ സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ ചെറുതല്ല. വ്യാജ സന്ദേശങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നതിന് ഏതാനും നിർദേശങ്ങൾ നൽകിയിരിക്കുകയാണ് കേരള പൊലീസ്.
സൈബർ ലോകത്ത് വിവേകത്തോടെയും ജാഗ്രതയോടെയും ഇടപെടുകയാണ് പൊലീസിന്‍റെ ആദ്യ നിർദേശം. വിവേകത്തോടെ ഇടപെട്ടാൽ തന്നെ ഒരുപരിധിവരെ തലവേദനകളിൽ നിന്ന് ഒഴിവാകാം.
കിട്ടുന്ന എല്ലാ മെസ്സേജുകളും ഫോർവേഡ് ചെയ്യാതിരിക്കുക എന്നതാണ് അടുത്ത നിർദേശം. ഫോർവേഡ് ചെയ്യേണ്ട മെസ്സേജ് ആണോ എന്ന് സ്വയം ചിന്തിക്കണം. കിട്ടുന്ന സന്ദേശത്തിലെ വരികൾക്കിടയിലെ ലക്ഷ്യം വായിച്ചറിയണം.
സന്ദേശത്തിലെ തീയതികൾ പരിശോധിക്കുക പ്രധാനമാണ്. പലപ്പോഴും ഏറെ പഴകിയ പല അറിയിപ്പുകളും മറ്റും പുതിയവയാണെന്ന നിലയിൽ പ്രചരിക്കാറുണ്ട്. പലതിലും തിയതി ഉണ്ടാവാറുണ്ടെങ്കിലും മിക്കവരും ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാർഥ്യം.
സന്ദേശത്തിന്‍റെ ആധികാരികത വിലയിരുത്തുകയാണ് പരമപ്രധാനം. ആർക്കും ആരുടെ പേരിലും ഒരു സന്ദേശം നിർമാക്കാവുന്നതേയുള്ളൂവെന്ന് മനസിലാക്കണം. അതുകൊണ്ടുതന്നെ യുക്തിപരമായ ചിന്തിച്ച് ആധികാരികത വിലയിരുത്തണം. പരിചയമില്ലാത്ത ഉള്ളടക്കമാണെങ്കിൽ ഇതുമായി ബന്ധപ്പെട്ടവരോടോ വിദഗ്ധരോടോ അന്വേഷിച്ച് നിജസ്ഥിതി മനസിലാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.