രക്ഷിതാക്കളറിയാൻ, പുതിയ സുരക്ഷ മാർഗങ്ങളുമായി ഇൻസ്റ്റഗ്രാം; കമൻറുകൾ കൂട്ടത്തോടെ ഇല്ലാതാക്കാം
text_fieldsകൊച്ചി: കുട്ടികൾ കൂടുതലായി സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് തുടങ്ങിയതോടെ മലയാളത്തിൽ പാരൻറ്സ് ഗൈഡ് പുറത്തിറക്കി ഇൻസ്റ്റഗ്രാം. പുതിയ സുരക്ഷ ഫീച്ചറുകളായ 'ബള്‍ക്ക് കമൻറ് മാനേജുമെൻറ്', 'റെസ്ട്രിക്റ്റ്' എന്നിവ അതിൽ വിവരിക്കുന്നുണ്ട്.
ഫോട്ടോ, വിഡിയോ പോസ്റ്റുകളിൽ കമൻറുകൾ കൂട്ടത്തോടെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് ബള്‍ക്ക് കമൻറ് മാനേജ്മെൻറ്. നെഗറ്റീവ് കമൻറുകൾ പോസ്റ്റുചെയ്യുന്ന ഒന്നിലധികം അക്കൗണ്ടുകള്‍ തടയാനോ നിയന്ത്രിക്കാനോ ഉള്ള അവസരവും നല്കുന്നു. ഇൻസ്റ്റഗ്രാമിലെ അനാവശ്യ ഇടപെടലുകളില്‍നിന്ന് കുട്ടികളുടെ അക്കൗണ്ട് പരിരക്ഷിക്കാന്‍ അനുവദിക്കുന്നതാണ് 'റെസ്ട്രിക്റ്റ്' ഓപ്ഷൻ.
ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ നിലനില്‍ക്കുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും മാതാപിതാക്കളെ ബോധവത്കരിക്കുകയാണ് ഗൈഡ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയിലെ പബ്ലിക് പോളിസി ആന്‍ഡ് കമ്യൂണിറ്റി ഔട്ട്റീച്ച് മാനേജര്‍ താര ബേദി പറഞ്ഞു. സുരക്ഷിതമായി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളടങ്ങിയ ടൂളാണ് പാരൻറ്്സ് ഗൈഡ്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവര്‍ത്തിക്കുന്ന ഏജൻസികളിൽനിന്ന് വിവരങ്ങള്‍ സ്വീകരിച്ചാണ് ഗൈഡ് തയാറാക്കിയത്.
പ്ലാറ്റ്ഫോം സുരക്ഷിതമാക്കാൻ മറ്റൊരു ഫീച്ചർ 16 വയസ്സിന് താഴെയുള്ള എല്ലാവരും ഇൻസ്റ്റഗ്രാമില്‍ ചേരുമ്പോള്‍ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റപ്പെടും എന്നതാണ്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടവരെ സുരക്ഷിതമാക്കാന്‍ 'സെക്യൂരിറ്റി ചെക്കപ്പ്' എന്ന സവിശേഷതയാണ് മറ്റൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.