Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightകോവിഡ്​ കാലത്തെ​...

കോവിഡ്​ കാലത്തെ​ വിശ്വാസവും മതവും ഓൺലൈനിൽ; പുതിയ സാധ്യതകളുടെ വിപണി പിടിക്കാൻ ഫേസ്​ബുക്ക്​

text_fields
bookmark_border
കോവിഡ്​ കാലത്തെ​ വിശ്വാസവും മതവും ഓൺലൈനിൽ; പുതിയ സാധ്യതകളുടെ വിപണി പിടിക്കാൻ ഫേസ്​ബുക്ക്​
cancel

വാഷിങ്​ടൺ: മഹാമാരി കാലത്ത്​ ശരിക്കും പ്രതിസന്ധിയിലാണ്​,​ ഒത്തുചേരലുകൾ. സർക്കാർ വിലക്കിയും ശരിക്കും ഭയന്നും സ്വന്തം വീടകങ്ങളിലേക്ക്​ സമൂഹം ചുരുങ്ങു​േമ്പാൾ കൂട്ടായി മാത്രം നടക്കേണ്ട മതചടങ്ങുകൾ പോലും പൊതുവെ ശുഷ്​കം. ആയിരങ്ങളെ അണിനിരത്തി ആവേശ പ്രസംഗം നടത്തിയ പ്രഭാഷകർ വിസ്​മൃതിയിലേക്ക്​ മറഞ്ഞുതുടങ്ങി. എന്നിട്ടും, കൂടണമെന്നുള്ളവർ ഓൺലൈൻ പ്ലാറ്റ്​ഫോമുകളിൽ താത്​കാലിക അഭയം കണ്ടെത്തുന്നു. അതാണിപ്പോൾ താരവും. ഓൺലൈനിൽ നടക്കുന്നത്​ എണ്ണമറ്റ മത പരിപാടികൾ.

ഇതിനെ എങ്ങനെ അവസരമാക്കാമെന്ന തിരക്കിട്ട അന്വേഷണങ്ങളിലാണ്​ സമൂഹ മാധ്യമങ്ങൾ. ഹിൽസോങ്​ ചർച്ച്​ അടുത്തിടെ സമൂഹ മാധ്യമ ഭീമനായ ഫേസ്​ബുക്കുമായി കരാറിലെത്തിയത്​ ഇതിന്‍റെ തുടർച്ചയായിരുന്നു. യു.എസ്​ നഗരമായ അറ്റ്​ലാന്‍റയിൽ പുതിയ കേന്ദ്രം തുറന്ന ഹിൽസോങ്​ ചർച്ച്​ പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ്​ കുർബാനകളുൾപെടെ തത്​സമയം എല്ലാവരിലും എത്തിക്കാൻ ഫേസ്​ബുക്കുമായി കരാറിലെത്തിയെന്ന്​ അറിയിച്ചത്​. ഇതോടെ ചർച്ചിനു കീഴിലെ പരിപാടികൾ ഫേസ്​ബുക്കിൽ മാത്രമാകും തത്​സമയ സംപ്രേഷണം. ''ഫേസ്​ബുക്കിൽ ചർച്ചിന്‍റെ ഭാവി എന്വതാകുമെന്ന്​ കണ്ടെത്തുകയാണ്​ ഞങ്ങൾ ഒന്നിച്ച്​'' എന്നായിരുന്നു കരാർ വിവരം പുറത്തുവിട്ട്​ പാസ്റ്റർ സാം കോളിയറുടെ പ്രതികരണം.

വിപണി ആസ്​തി മൂല്യം ലക്ഷം കോടി ഡോളർ എന്ന റെക്കോഡ്​ അടുത്തിടെ പിന്നിട്ട ഫേസ്​ബുക്ക്​ വിവിധ മത സംഘടനകളുമായും വിഭാഗങ്ങളുമായും കരാറുകളിലെത്തുന്നത്​ വ്യാപിപ്പിക്കുകയാണ്​. അസംബ്ലീസ്​ ഓഫ്​ ഗോഡ്​, ചർച്ച്​ ഓഫ്​ ഗോഡ്​ ഇൻ ക്രൈസ്റ്റ്​ തുടങ്ങിയവ നേരത്തെ ഫേസ്​ബുക്കിനൊപ്പം ചേർന്നവയാണ്​.

ചർച്ചുകൾ, പള്ളികൾ, സിനഗോഗുകൾ തുടങ്ങി എല്ലാ മതസ്​ഥാപനങ്ങളുടെയും മതപരമായ സേവനങ്ങൾ ഫേസ്​ബുക്കിലാക്കാനാണ്​ സമൂഹ മാധ്യമ ഭീമന്‍റെ ശ്രമം. കൂട്ട പ്രാർഥനകൾ ഓൺലൈനാക്കിയും മറ്റു സാമൂഹിക ഇടപെടലുകൾക്ക്​ അവസരമൊരുക്കിയും നേരത്തെ രംഗത്തുള്ള ഫേസ്​ബുക്ക്​ ​പ്രാർഥനകൾ പങ്കുവെക്കാൻ പുതിയ ആപുകൾ വികസിപ്പിക്കുന്നതും തിരക്കിട്ട്​ പുരോഗമിക്കുകയാണ്​. സമൂഹ മാധ്യമങ്ങളിൽ പ്രത്യേക സുരക്ഷയും സ്വകാര്യതയും വാഗ്​ദാനം ചെയ്​ത്​ പ്രത്യേക ഗ്രൂപുകൾക്ക്​ രൂപം നൽകാനുള്ള ടൂളുകളുള്ള ഓൺലൈൻ റിസോഴ്​സ്​ ഹബ്​ ഫേസ്​ബുക്ക്​ സി.ഇ.ഒ ഷെറിൽ സാൻഡ്​ബെർഗ്​ പങ്കുവെച്ചിരുന്നു.

കോവിഡ്​ പുതിയ തരംഗങ്ങളായി പടരുന്ന കാലത്ത്​ ഓൺലൈൻ മത ജീവിതം ഉടനൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. സ്വന്തമായ ആപുകൾ വികസിപ്പിച്ച്​ അത്​ പരമാവധി വരുതിയിൽനിർത്താനാണ്​ ഫേസ്​ബുക്ക്​ ശ്രമം.

സാമൂഹികമായി മനുഷ്യർ ഒന്നിച്ച പ്രധാന വേദിയായ മതത്തിന്‍റെ ലേബലും സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതിന്‍റെ പ്രായോഗിക പ്രശ്​നങ്ങൾ ഒരു വശത്ത്​ തുറിച്ചുനോക്ക​ു​േമ്പാഴും ഇത്​ വീണുകിട്ടിയ വലിയ അവസരമാക്കുകയാണ്​ വമ്പന്മാർ.

നിലവിൽ 300 കോടിയോളം ഉപയോക്​താക്കൾ ഫേസ്​ബുക്കിനുണ്ട്​. ക്രിസ്​ത്യൻ മതത്തിന്​ 230 കോടിയും ഇസ്​ലാമിന്​ 180 കോടിയുമാണ്​ അംഗസംഖ്യ.

അടുത്തിടെ ഫേസ്​ബുക്കി ഒരു പ്രാർഥന ഫീച്ചർ പരിചയപ്പെടുത്തിയിരുന്നു. ഒരു ഗ്രൂപിലെ വിശ്വാസിക്ക്​ ​പ്രാർഥനക്ക്​ റിക്വസ്​റ്റ്​ അയക്കാനും മറ്റുള്ളവർക്ക്​ പ്രതികരിക്കാനും അവസരം നൽകുന്നതാണ്​ ഈ സവിശേഷത. കൂടുതൽ പേർ പരിപാടികൾ ആസ്വദിക്കുകയും പങ്കാളികളാകുകയും ചെയ്​താൽ പണം നൽകുന്ന സൗകര്യവുമുള്ളത്​ പലരെയും ഇതിലേക്ക്​ ആകർഷിക്കുമെന്നും സമൂഹ മാധ്യമം കാണുന്നു.

കോവിഡ്​ നിയന്ത്രണങ്ങൾ ആളുകളെ വിശ്വാസ കേന്ദ്രങ്ങളിൽനിന്ന്​ അകറ്റി നിർത്തിയപ്പോൾ ആ ഇടത്തിലേക്ക്​ കയറിയിരുന്ന സമൂഹ മാധ്യമങ്ങൾ​ ശാശ്വതമായി അത്​ നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമാക്കുകയാണ്​. ഫേസ്​ബുക്ക്​ തന്നെ അതിൽ മുന്നിൽ. ഫേസ്​ബുക്കിന്​ കീഴിലാണ്​ സന്ദർശകർ ഏറ്റവും കൂടുതലുള്ള ആദ്യ അഞ്ചിൽ പെട്ട വാട്​സാപ്പും ഇൻസ്റ്റഗ്രാമും.

എന്നാൽ, 2017 മുതൽ വിശ്വാസികളുടെ കൂട്ടായ്​മ ഫേസ്​ബുക്ക്​ ആരംഭിച്ചിട്ടുണ്ടെന്നാണ്​ ന്യൂയോർക്​ ടൈംസ്​ റിപ്പോർട്ട്​ വ്യക്​തമാക്കുന്നത്​. ഓൺലൈൻ മതം യഥാർഥ മതത്തെ വീഴ്​ത്ത​ുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacebookNew World Religion
News Summary - Is Facebook the New World Religion
Next Story